വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു

Published : Dec 21, 2020, 02:43 PM ISTUpdated : Dec 21, 2020, 02:47 PM IST
വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിഎം സുധീരൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിഎം സുധീരൻ. ചെറിയ അസ്വസ്ഥതകൾ ഉള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവഡ് സ്ഥിരീകരിച്ചിരുന്നു. തിരു‍വഞ്ചൂരിന് തൊട്ടടുത്തിരുന്നാണ് യോഗത്തിൽ പങ്കെടുത്തതെന്നും അതിനാൽ നിരീക്ഷണത്തിൽ പോകുകയാണെന്നും വിഎം സുധീരൻ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്