സർവകലാശാലകളിൽ കേന്ദ്രം കാവിവത്കരണവും സംസ്ഥാനം ചുവപ്പ്‌വത്കരണവും നടത്തുന്നു: സുധീരൻ

Published : May 30, 2023, 01:42 PM ISTUpdated : May 30, 2023, 02:29 PM IST
സർവകലാശാലകളിൽ കേന്ദ്രം കാവിവത്കരണവും സംസ്ഥാനം ചുവപ്പ്‌വത്കരണവും നടത്തുന്നു: സുധീരൻ

Synopsis

എസ്എഫ്ഐ നടത്തിയ വികലമായ ഇടപെടലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കട കോളജിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: കേരളത്തിൽ രാഷ്ട്രീയ നോമിനികളായി സർവകലാശാല വിസിമാരിൽ ചിലർ വരുന്നുവെന്ന് വിഎം സുധീരൻ. സർവകലാശാലകളിൽ കേന്ദ്രം കാവിവത്കരണം നടത്തുകയാണെങ്കിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ രംഗത്ത് ചുവപ്പ്‌വത്കരണം നടത്തുകയാണ്. വിദ്യാർത്ഥി സംഘടനാ രംഗത്ത് വികലമായ ധാരണ ഉണ്ടാക്കാൻ മാത്രമാണ് എസ്എഫ്ഐക്ക് കഴിഞ്ഞതെന്നും മുതിർന്ന കോൺഗ്രസ് നേതാവായ വിഎം സുധീരൻ വിമർശിച്ചു. കോഴിക്കോട് കെഎസ്‌യുവിന്റെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എസ്എഫ്ഐ നടത്തിയ വികലമായ ഇടപെടലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കട കോളജിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് തന്നെ നാണക്കേടായി ഈ നടപടി മാറി. കാട്ടാക്കട കോളേജിലെ സംഭവം മൂടി വെയ്ക്കാൻ മാത്രമാണ് സ സംഘടനയും സർക്കാരും ശ്രമിച്ചത്. എന്നും വിദ്യാർഥികൾക്ക് ഒപ്പം നിന്നത് കെഎസ്‌യു മാത്രമാണ്. കെഎസ്‌യു സംഘടന സംവിധാനം പഴയ രീതിയിലേക്ക് തിരിച്ച് പോകണം. മുകളിൽ നിന്ന് ഒരു ഇടപെടലും ഉണ്ടാകണം. സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനം ആയി നിലനിർത്തണം. നേതൃത്വത്തെ വിദ്യാർത്ഥികൾ തന്നെ തെരഞ്ഞടുക്കുന്ന രീതി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പക്ഷേ സർക്കാർ അത് ചെയ്യില്ല. ലഹരിയുടെ ഏറ്റവും വലിയ വിൽപനക്കാർ സർക്കാർ തന്നെയാണ്. എല്ലായിടത്തും മദ്യം എത്തിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മദ്യത്തെ കുറിച്ച് സര്ക്കാര് ഒരിക്കലും ചർച്ച ചെയ്യില്ല. സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിന് എതിരെ കോടതിയും നിലപാട് എടുക്കുന്നില്ല. താൻ നൽകിയ റിട്ട് ഹർജിയിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജനങ്ങളുടെ രക്ഷക്ക് ഇടപെടേണ്ട ഭരണകൂടവും ജുഡീഷ്യറിയും അത് ചെയ്യുന്നില്ല. ഭരണ കർത്താക്കൾ തെറ്റ് ചെയ്യുമ്പോൾ ഇടപെടേണ്ടത് ജുഡീഷ്യറിയാണെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ
'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ