ഫ്ലാറ്റ് നിര്‍മ്മാതാക്കളുടേത് പണത്തിന്‍റെ ഹുങ്ക്; മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും വി എം സുധീരന്‍

By Web TeamFirst Published Sep 17, 2019, 11:22 AM IST
Highlights

മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചവരാണ് നഷ്ടപരിഹാരം നല്‍കേണ്ടതും പുനരധിവാസത്തിന് സൗകര്യമൊരുക്കേണ്ടതും എന്നാണ് വി എം സുധീരന്‍ പറയുന്നത്. 

പാലക്കാട്: ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ തന്നെയാണ് മരട് സംഭവത്തിലെ കുറ്റവാളികളെന്ന് കെപിസിസി പ്രസി‍ന്‍റ് വി എം സുധീരന്‍.  താമസക്കാരോട് മാനുഷിക പരിഗണന വേണം. എന്നാല്‍, വൈകാരിക പ്രതികരണങ്ങള്‍ പരിഗണിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചവരാണ് നഷ്ടപരിഹാരം നല്‍കേണ്ടതും പുനരധിവാസത്തിന് സൗകര്യമൊരുക്കേണ്ടതും എന്നാണ് വി എം സുധീരന്‍ പറയുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ വേണം. കെട്ടിടങ്ങള്‍ക്ക് പിഴയടച്ച് ക്രമപ്പെടുത്താൻ അനുവദിക്കരുത്. പ്രശ്നം പരിഹരിക്കാന്‍ ചേരുന്ന സര്‍വ്വകക്ഷിയോഗം വൈകരിക പ്രതികരണങ്ങളുടെ സ്വാധീനത്തില്‍ അകപ്പെടരുത്. കൈശ സർട്ടിഫിക്കറ്റിനെക്കുറിച്ചെല്ലാം അറിഞ്ഞിട്ടും ബിൽഡേഴ്സ് കാണിച്ചത് പണത്തിന്റെ ഹുങ്കാണ്. അനധികൃത നിർമ്മാണങ്ങളക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായി അന്വേഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 


 

click me!