
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിൽ സിബിഐ(cbi) അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് വിഎം സുധീരൻ. (sudheeran) രാഷ്ട്രീയകാര്യസമിതിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ആദ്യമായി കെപിസിസി(kpcc) ഓഫീസിലിത്തിയ സുധീരൻ പുരാവസ്തു തട്ടിപ്പിന് പുറതെ പാർട്ടിയിലെ പ്രശ്നങ്ങൾ തീർന്നില്ലെന്ന് ആവർത്തിച്ചു.
മോൻസൻ കേസിൽ അന്വേഷണം തീരും വരെ ആരോപണ വിധേയനായ കെ സുധാകരനെ രാഷ്ട്രീയമായി ലക്ഷ്യമിടേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. പക്ഷെ രാഷ്ട്രീയ എതിരാളികളെ പോലെ കാത്തിരിക്കാൻ കോൺഗ്രസിലെ സുധാകര വിരുദ്ധ ചേരി തയ്യാറല്ലെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പല രംഗങ്ങളുമായി ബന്ധമുള്ള വൻ തട്ടിപ്പിൽ സിബിഐ അന്വേഷണ ആവശ്യം ആവർത്തിക്കുകയാണ് സുധാകരനെ എതിർക്കുന്ന നേതാക്കൾ. ചിത്രവും പരാതിയും കൊണ്ട് സുധാകരനെ കുറ്റപ്പെടുത്താനാകില്ലെന്ന് സുധീരൻ പറയുന്നുണ്ട്. പക്ഷെ സുധീരനെയും ബെന്നി ബെഹ്നനാനെയും പോലുള്ള നേതാക്കൾ മാവുങ്കൽ തട്ടിപ്പിന്റെ വ്യാപ്തി ആവർത്തിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെടുന്നത് പാർട്ടി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനാണ്.
കെപിസിസി പ്രസിഡണ്ടിനെ പുരാവസ്തും വിവാദത്തിൽ രാഷ്ട്രീയമായി ഇപ്പോൾ നേരിടില്ലെന്ന് പറയുമ്പോഴും പ്രശ്നത്തിൽ കോൺഗ്രസിലെ ഭിന്നത തിങ്കളാഴ്ച നിയമസഭ ചേരുമ്പോൾ ഭരണപക്ഷം ഉപയോഗിക്കുമെന്നുറപ്പാണ്. പൊലീസിനെയും സർക്കാറിനെയും സമ്മർദ്ദത്തിലാക്കാനുള്ള വിഷയമെങ്കിലും സുധാകരനെതിരായ ആരോപണത്തിൽ പ്രതിരോധത്തിലാണ് പ്രതിപക്ഷം. അതേ സമയം സിബിഐക്ക് മുകളിലുള്ള ഏജൻസിക്കും അന്വേഷിക്കാമെന്നായിരുന്നു കെ.സുധാകരന്റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam