'അടഞ്ഞ അദ്ധ്യായം, പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല': ജോസ് കെ മാണി

By Web TeamFirst Published Oct 2, 2021, 12:08 PM IST
Highlights

'ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിഷയത്തിൽ അദ്ദേഹത്തെ നേരത്തെ നേരിട്ട് കണ്ട് നിലപാട് അറിയിച്ചതുമാണ്'.

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയ നർകോട്ടിക് ജിഹാദ് (narcotic jihad ) വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. 'ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിഷയത്തിൽ അദ്ദേഹത്തെ നേരത്തെ നേരിട്ട് കണ്ട് നിലപാട് അറിയിച്ചതുമാണ്. ബിഷപ്പിന്റെ പുതിയ ലേഖനം വായിച്ചിട്ടില്ല'. സമൂഹത്തിൽ ആ ചർച്ച അവസാനിച്ചതാണെന്നും അതിനാൽ ഒരു പ്രതികരണത്തിനില്ലെന്നും ജോസ് കെ മാണി വിശദീകരിച്ചു. 

'മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്ക';നിലപാടിലുറച്ച് പാലാ ബിഷപ്പ്

അതിനിടെ നർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് തന്നെയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് .  മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയുണ്ടെന്നാണ് ബിഷപ്പ് ദീപിക പത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്ന്. ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയത്. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് ലേഖനത്തിൽ പറയുന്നു.

 

 

click me!