
കുഴലപ്പം, വിവിധയിനം മുറുക്കുകള്‍, ചിപ്‌സുകള്‍ തുടങ്ങി ഏത് തരം ബേക്കറി ഉല്‍പ്പന്നങ്ങള്‍ വേണമെങ്കിലും നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലുണ്ടെന്ന് സഹകരണ മന്ത്രി വിഎൻ വാസവന്റെ ഫേസ്ബുക്ക് പോസ്റ്റ്. മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്‌സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മിക്‌സചറില്‍ പത്തോളം ഇനങ്ങളാണ് നിര്‍മ്മിക്കുന്നത്. മധുര പലഹാരങ്ങളും ഇവരുടെ അടുക്കളയില്‍ നിന്നും ന്യായമായ വിലയ്ക്ക് വിപണിയിലേയ്‌ക്കെത്തുന്നു. മരിച്ചീനി കൊണ്ടുള്ള അഞ്ചോളം ചിപ്‌സുകളും വിപണിയില്‍ ഇറക്കുന്നു.
രണ്ടായിരത്തോളം അംഗങ്ങളുള്ള സഹകരണ സംഘത്തിന്റെ ശക്തമായ കൂട്ടായ്മയാണ് ഉല്‍പ്പന്നങ്ങളുമായി വിപണി പിടിച്ചടക്കാന്‍ സഹായിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കുഴലപ്പം, വിവിധയിനം മുറുക്കുകള്‍, ചിപ്‌സുകള്‍ തുടങ്ങി ഏത് തരം ബേക്കറി ഉല്‍പ്പന്നങ്ങള്‍ വേണമെങ്കിലും നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലുണ്ട്. മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്‌സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണ്. മിക്‌സചറില്‍ പത്തോളം ഇനങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. മധുര പലഹാരങ്ങളും ഇവരുടെ അടുക്കളയില്‍ നിന്നും ന്യായമായ വിലയ്ക്ക് വിപണിയിലേയ്‌ക്കെത്തുന്നു. മരിച്ചീനി കൊണ്ടുള്ള അഞ്ചോളം ചിപ്‌സുകളും വിപണിയില്‍ ഇറക്കുന്നുണ്ട് ഇവര്‍. തൃപ്രയാറുള്ള സ്വന്തം ഷോപ്പിലൂടെയും വില്‍പ്പന നടത്തുന്നുണ്ട്. രണ്ടായിരത്തോളം അംഗങ്ങളുള്ള സഹകരണ സംഘത്തിന്റെ ശക്തമായ കൂട്ടായ്മയാണ് ഉല്‍പ്പന്നങ്ങളുമായി വിപണി പിടിച്ചടക്കാന്‍ സഹായിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam