തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു; പുതിയ 14.87 ലക്ഷം വോട്ടര്‍മാര്‍

By Web TeamFirst Published Jun 17, 2020, 3:54 PM IST
Highlights

ആകെ വോട്ടര്‍മാര്‍ 2,62,24,501 പേരാണ്. നാലുലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയതായി 14.87 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 180 ട്രാന്‍സ്‍ജെന്‍റേഴ്‍സും പട്ടികയിലുണ്ട്. ആകെ വോട്ടര്‍മാര്‍ 2,62,24,501 പേരാണ്. നാലുലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ രണ്ട് തവണ കൂടി അവസരമുണ്ട്. 

പുതിക്കിയ വോട്ടര്‍പട്ടിക ഓഗസ്റ്റില്‍ പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബറിലാകും തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ്. എന്നാല്‍ കൊവിഡ് പരിഗണിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ടെടുപ്പ് സമയം നീട്ടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ.



 

click me!