ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വിഎസിന് അന്ത്യവിശ്രമം. സംസ്കാരം വൈകീട്ട് നാല് മണിക്ക്. വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയിൽ അവധി.

11:25 PM (IST) Jul 23
ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
10:51 PM (IST) Jul 23
സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു.
09:54 PM (IST) Jul 23
വിഎസ് ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ വലിയ പങ്ക് വഹിച്ച മഹാരഥനെന്ന് മുഖ്യമന്ത്രി
09:12 PM (IST) Jul 23
രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
08:59 PM (IST) Jul 23
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കെഎസ്ഇബി ജീവനക്കാരന് പരിക്ക്
08:26 PM (IST) Jul 23
പാർട്ടി പതാക പുതച്ച് പ്രിയ സഖാവ്, വലിയ വലിയ ചുടുകാട്ടിലേക്ക് അന്ത്യയാത്ര,
08:00 PM (IST) Jul 23
കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കും
07:33 PM (IST) Jul 23
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി, ഒരു വർഷത്തെ ശമ്പള വർധന തടയും
06:24 PM (IST) Jul 23
മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.
06:04 PM (IST) Jul 23
യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ്റെ പുതിയ അവകാശവാദം. ‘കാന്തപുരവുമായി ബന്ധമുള്ളവർ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല’
05:48 PM (IST) Jul 23
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍ വിഷയങ്ങളുയർത്തി ലോക്‌സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെ കേന്ദ്രം അയഞ്ഞു.
05:26 PM (IST) Jul 23
ആലപ്പുഴയിൽ കനത്ത മഴയിലും കാത്തുനിൽക്കുന്ന ജനസാഗരത്തിന് നടുവിലൂടെ വിഎസിൻ്റെ വിലാപയാത്ര ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്
05:03 PM (IST) Jul 23
ബെംഗളൂരുവിൽ കലാശിപാളയ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി
03:00 PM (IST) Jul 23
വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നീങ്ങുന്നു
12:41 PM (IST) Jul 23
പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് ന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്.
12:32 PM (IST) Jul 23
ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ കേരള ജനത ഒന്നാകെ തെരുവോരങ്ങളിൽ അണിനിരന്നതോടെ വിലാപ യാത്ര 22 മണിക്കൂർ പിന്നിട്ടാണ് വേലിക്കകത്ത് വീട്ടിലെത്തിയത്
11:50 AM (IST) Jul 23
വിലാപ യാത്ര 22 മണിക്കൂറിലേക്ക് കടക്കുമ്പോൾ വി എസിനെ ആദ്യമായി നിയമസഭയിലേക്ക് അയച്ച അമ്പലപ്പുഴ കടന്നു. അത്രമേൽ വൈകാരിക കാഴ്ചകളാണ് പിറന്ന നാട്ടിലും വളർന്ന മണ്ണിലും വി എസിന്‍റെ അവസാന യാത്രയിലുടനീളം കാണുന്നത്
11:08 AM (IST) Jul 23
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വർഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി. ജമാ അത്തൈ പ്രവർത്തകനായ പി എസ് അബ്ദുള്‍ റഹിം ഉമരിക്കെതിരെയാണ് വടക്കേക്കര സ്വദേശി പരാതി നൽകിയത്.
10:16 AM (IST) Jul 23
അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
09:56 AM (IST) Jul 23
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
09:06 AM (IST) Jul 23
ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
08:29 AM (IST) Jul 23
വിഎസ് ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണിലേക്ക്. വിഎസിന്‍റെ വിലാപയാത്ര ആലപ്പുഴയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്.
08:28 AM (IST) Jul 23
നാളെ രാവിലെ 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിൽ വൈകീട്ടാണ് സംസ്കാരം.
08:27 AM (IST) Jul 23
വിഎസിന്റെ സമരോജ്ജ്വല ജീവിതത്തിന് കേരളത്തിന്റെ ആദരവാർന്ന യാത്രയയപ്പ്. വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. 17 മണിക്കൂർ കൊണ്ട് 95 കിലോമീറ്ററാണ് പിന്നിട്ടത്. ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലേക്ക് നീങ്ങുകയാണ്.