'പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല', ഫേസ്ബുക്ക് കുറിപ്പുമായി വിഎസിന്റെ മകൻ അരുൺ കുമാറിന്റെ

Published : Aug 24, 2026, 12:53 PM IST
va arun kumar

Synopsis

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ വിവാദങ്ങൾക്കിടെ, ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാരെന്ന് ഓർമ്മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിപ്പെഴുതി. കുപ്രചാരണങ്ങളെ ചെറുക്കുമ്പോഴും സാധാരണക്കാരുടെ വിശ്വാസ്യതയ്ക്ക് പോറലേൽക്കാതിരിക്കാൻ ജാഗ്രത വേണമെന്നും, തെറ്റുകൾ തിരുത്തി സുതാര്യമായി മുന്നോട്ട് പോകണമെന്നും കുറിപ്പിൽ പറയുന്നു.

തിരുവനന്തപുരം: "ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം" എന്ന് ഓർമ്മിപ്പിച്ച് മുതിർന്ന സിപിഎം നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിനെതിരായ ഇഡി അന്വേഷണവും ആരോപണങ്ങളും പുറത്തുവരുന്നതിനിടെ ആണ് അരുൺ കുമാറിന്റെ ഈ പ്രതികരണം.

സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരിൽ ചില ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടാകാമെന്ന് അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. അത്തരം സന്ദർഭങ്ങളിൽ ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാനും രാഷ്ട്രീയമായി പ്രതിരോധിക്കാനും നേതൃത്വം മുന്നിട്ടിറങ്ങുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയാണ്. ഏതൊരു പ്രതിസന്ധിഘട്ടത്തിലും ഓർക്കേണ്ട അടിസ്ഥാന സത്യത്തെക്കുറിച്ച് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ്. കുപ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമ്പോൾ തന്നെ, സാധാരണക്കാരുടെ കണ്ണിൽ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണമെന്നും അരുൺ കുമാർ ഓർമ്മിപ്പിച്ചു.

തെറ്റുകൾ ഉണ്ടാകാതെ നോക്കാനും, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് സുതാര്യമായി മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് ഏതൊരു ഇടതുപക്ഷ പ്രസ്ഥാനവും കൂടുതൽ കരുത്താർജ്ജിക്കുന്നത്. അച്ഛൻ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നത് "ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം" എന്നാണ്. ആശയപരമായ വ്യക്തതയോടെ, സാധാരണക്കാരുടെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകാൻ നമുക്ക് കഴിയണം. പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച്, കൂടുതൽ ജനകീയമായി പ്രസ്ഥാനം മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓണക്കാലത്തെ മദ്യവില്‍പ്പന കുത്തനെ കൂടി; 6 ദിവസത്തെ വിറ്റുവരവ് 512. 11 കോടി, കഴിഞ്ഞ വർഷത്തേക്കാൾ 52 കോടി അധികം
'ഉപനേതാവ് പദവി'യിൽ കക്ഷി ചേർന്ന് രാജയും, ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി തയ്യാറാകണം; എൽഡിഎഫിലെ അസാധാരണ പ്രതിസന്ധിയായി പരസ്യ പ്രതികരണങ്ങളും തുടരുന്നു