'അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്' പിറന്നാൾ ഓർമ്മകളിൽ വിഎസിന്റെ മകൻ

Published : Oct 19, 2025, 08:06 PM IST
VS Achuthanandan

Synopsis

വി.എസ്. അച്യുതാനന്ദന്റെ വിയോഗശേഷമുള്ള ആദ്യ പിറന്നാളിന് മുന്നോടിയായി മകൻ വി.എ. അരുൺകുമാർ വികാരനിർഭരമായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. അച്ഛന്റെ തിരക്കിട്ട ജീവിതത്തെക്കുറിച്ചും പുന്നപ്രയിലെ വീട്ടിലെ ഓർമ്മകളെക്കുറിച്ചും അദ്ദേഹം കുറിച്ചു. 

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ പിറന്നാൾ ദിനത്തിൻ്റെ തലേന്ന് വികാരനിർഭരമായ കുറിപ്പുമായി മകൻ വിഎ അരുൺ കുമാർ. തിരുവനന്തപുരത്തെ തിരക്കുകൾ ഒഴിവാക്കി അരുൺ കുമാർ കുടുംബത്തോടൊപ്പം ആലപ്പുഴയിലെ പുന്നപ്ര വീട്ടിലെത്തി. യാത്രകളും യോഗങ്ങളുമായി തിരക്കിലായിരുന്ന അച്ഛനെക്കുറിച്ചും, വി.എസിൻ്റെ ഓർമ്മകളോടുള്ള ആദരവുകളെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ പിറന്നാളുകളിലും അച്ഛൻ തങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് അരുൺ കുമാർ ഓർക്കുന്നു. 'യാത്രകളും യോഗങ്ങളുമൊക്കെയായി അച്ഛൻ എന്നും തിരക്കിലായിരുന്നു. തിരുവനന്തപുരത്ത് താമസം തുടങ്ങിയ ശേഷവും സ്ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല, എങ്കിലും, എല്ലാ പിറന്നാളുകൾക്കും വീട്ടിൽ വെച്ച് ചെറിയ തോതിൽ ആഘോഷങ്ങൾ പതിവായിരുന്നുവെന്നും, അദ്ദേഹം കുറിച്ചു.

'ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ച് വർഷം മുമ്പ് ശയ്യാവലംബിയായതിന് ശേഷം മാത്രമാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പം ചെലവിടാൻ തുടങ്ങിയത്, ഇന്ന് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ആലപ്പുഴയിലെ പുന്നപ്ര വീട്ടിലേക്ക് പോയി. ഇവിടെ ഇപ്പോഴും ധാരാളം ആളുകൾ വി.എസിനെ ഓർത്ത് എത്തുന്നുണ്ട്.

അച്ഛൻ്റെ ചുമർ ചിത്രങ്ങൾ തയ്യാറാക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം, ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കൾ യാഥാർത്ഥ്യമാക്കിയതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. "വലിയ സന്തോഷവും നന്ദിയുമുണ്ട്," അദ്ദേഹം കുറിച്ചു. കൂടാതെ, അച്ഛൻ്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിക്കുന്ന സംരംഭത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

നാളെ രാവിലെ അമ്മയോടൊപ്പം വലിയ ചുടുകാട്ടിലുള്ള അച്ഛൻ്റെ സ്മൃതിയിടത്തിൽ പോകണം. അതോടൊപ്പം അപ്പച്ചിയുടെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വരുന്നതുകൊണ്ട് നാളെ പുന്നപ്രയിൽ തങ്ങിയ ശേഷം മറ്റന്നാൾ തിരുവനന്തപുരത്തേക്ക് തിരിച്ചുപോരാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.. 'അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുയരുന്നുണ്ട്, ഞങ്ങൾക്ക്' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്