VT Balram: ' സംഘീത' നാടക അക്കാദമി ചെയർമാൻ നിയമനം; സിപിഎമ്മിനെ പരിഹസിച്ച് വി ടി ബൽറാം

Web Desk   | Asianet News
Published : Dec 27, 2021, 03:39 PM IST
VT Balram: ' സംഘീത' നാടക അക്കാദമി ചെയർമാൻ നിയമനം; സിപിഎമ്മിനെ പരിഹസിച്ച് വി ടി ബൽറാം

Synopsis

ഇന്ന് കേരള 'സംഘീത' നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും "ഇടതുപക്ഷ"ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്.

പാലക്കാട്: സംഗീത നാടക അക്കാദമി ചെയർമാൻ(sanheetha nataka accademy chairmkan) നിയമനത്തിൽ സിപിഎമ്മിനെ(cpm) പരിഹസിച്ച് വി ടി ബൽറാം(vt balram). ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും "ഇടതുപക്ഷ സ്വഭാവം" ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല.

അതുകൊണ്ടുതന്നെ, ഇന്ന് കേരള 'സംഘീത' നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും "ഇടതുപക്ഷ"ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്.

അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ "ഇടതുപക്ഷം" ? വിടി ബൽറാം ഫെയ്സ് ബുക്കിൽ കുറിച്ചു. എംജി ശ്രീകുമാറിനെ സം​ഗീത നാ‌ടക അക്കദമി ചെയർമാനായി നിയമിച്ചതിനെതിരെ ഇടതുപക്ഷത്ത് തന്നെ വിവാദം പുകയുന്നതിനിടയിലാണ് വി ടി ബൽറാമിന്റെ ഫെയ്സ് ബുക്കിലൂടെയുള്ള പരിഹാസം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ