വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം; അനിൽ അക്കരയ്ക്കെതിരെ ന​ഗരസഭ

By Web TeamFirst Published Aug 20, 2020, 3:17 PM IST
Highlights

ലൈഫ് മിഷൻ്റെ നിർദേശ പ്രകാരമാണ്  പ്രവർത്തിച്ചതെന്നും ഇക്കാര്യത്തിൽ യാതൊരു സാമ്പത്തിക ഇടപാടും നഗരസഭ നടത്തിയിട്ടില്ലെന്നും ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് വ്യക്തമാക്കി.

തൃശ്ശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ വിശദീകരണവുമായി വടക്കാഞ്ചേരി നഗരസഭ. ലൈഫ് മിഷൻ്റെ നിർദേശ പ്രകാരമാണ്  പ്രവർത്തിച്ചതെന്നും ഇക്കാര്യത്തിൽ യാതൊരു സാമ്പത്തിക ഇടപാടും നഗരസഭ നടത്തിയിട്ടില്ലെന്നും ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് വ്യക്തമാക്കി.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റുകൾ നിർമ്മിക്കുന്ന ഭൂമിയുടെ നിയന്ത്രണാവകാശവും ഉടമസ്ഥാവകാശവും നഗരസഭയ്ക്കല്ല. നഗരസഭയുടെ ഇടപാട് മുഴുവൻ ലൈഫ് മിഷനുമായി മാത്രമാണ്. ലൈഫ്മിഷൻ സിഇഒയ്ക്ക് നൽകിയ പെർമിറ്റിൻ്റെ രേഖകൾ മാത്രമാണ്  നഗരസഭയിലുള്ളത്. ഏതാണ്  നിർമ്മാണ ഏജൻസി എന്ന് അന്വേഷിക്കേണ്ട കാര്യം നഗരസഭയ്ക്കില്ല.

നിർമ്മാണത്തിൻ്റെ മേൽനോട്ട ചുമതല ലൈഫ് മിഷനാണ്. നിർമ്മാണത്തിന് വൈദ്യുതി ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യം ഒരുക്കുക മാത്രമാണ് നഗരസഭ ചെയ്തത്. അനിൽ അക്കര എം എൽ എ യുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ന​ഗരസഭ അധ്യക്ഷ പറഞ്ഞു. എന്നാൽ, ന​ഗരസഭയുടെ ആരോപണം  അനിൽ അക്കര എം എൽ എ നിഷേധിച്ചു. 

 

click me!