വാളയാറിൽ കൃഷിസ്ഥലത്തിറങ്ങിയ കാട്ടാന കർഷകനെ ചവിട്ടി; തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jan 25, 2025, 06:10 AM ISTUpdated : Jan 25, 2025, 07:32 AM IST
വാളയാറിൽ കൃഷിസ്ഥലത്തിറങ്ങിയ കാട്ടാന കർഷകനെ ചവിട്ടി; തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

പാലക്കാട് ജില്ലയിലെ വാളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ വിജയന് പരുക്ക്

പാലക്കാട്: വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. 

വാളയാർ വാദ്യാർചള്ള മേഖലയിൽ വച്ചായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറി‌ഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവർ ആനയെ തുരത്തുന്നതിനിടയിൽ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം. വിജയൻറെ കാലിനും ഇടുപ്പിനുമാണ് ആനയുടെ ചവിട്ടേറ്റത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും