വാളയാര്‍ കേസിലെ വീഴ്ചകൾ പരിശോധിക്കാന്‍ ജുഡീഷ്യൽ കമ്മീഷൻ രക്ഷിതാക്കളെ കാണും

By Web TeamFirst Published Feb 15, 2020, 12:09 AM IST
Highlights

കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടിരുന്നു

വീഴ്ച പരിശോധിക്കാൻ സർക്കാർ റിട്ടയേർഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിച്ചു

പാലക്കാട്: വാളയാർ പീഡനകേസിലെ വീഴ്ചകൾ പരിശോധിയ്ക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ഇന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മൊഴിയെടുക്കും. പാലക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ 11 നാണ് സിറ്റിംഗ്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇടക്കാലത്ത് പ്രവർത്തിച്ചിരുന്ന ജലജ മാധവനിൽ നിന്നും കമ്മീഷൻ മൊഴി രേഖപ്പെടുത്തും.

കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിലെയും പ്രോസിക്യൂഷന്‍റെയും വീഴ്ച പരിശോധിക്കാൻ സർക്കാർ റിട്ടയേർഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിച്ചത്. ഇതിന്‍റെ ഭാഗമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിൽ നിന്നും  കമ്മീഷൻ നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു. 

click me!