
പാലക്കാട്: വാളയാറിൽ നടന്നത് ലജ്ജിപ്പിക്കുന്ന സംഭവമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഇത് രണ്ടാമത്തെ സംഭവമാണെന്നും രണ്ടും നടന്നത് പാലക്കാടാണെന്നും പറഞ്ഞ എ തങ്കപ്പൻ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും കുറ്റപ്പെടുത്തി. രണ്ട് മൂന്ന് ദിവസം ഒന്നും ചെയ്തില്ല. ആ സമയത്ത് പ്രതികൾ സംസ്ഥാനം വിട്ട് പോയെന്നാണ് അറിയുന്നത്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തിന് ധനസഹായം നൽകണം. ആൾക്കൂട്ടത്തിലെ 15 പേരിൽ 14 പേർ ആർഎസ്എസ് അനുഭാവികളും ഒരാൾ സിപിഎം അനുഭാവിയുമാണ്. ഈ രാഷ്ട്രീയ പശ്ചാത്തലം കൊണ്ടാണോ പൊലീസ് നടപടി വൈകുന്നതെന്നും എ തങ്കപ്പൻ ചോദിച്ചു. പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ല. പ്രതികൾക്ക് രക്ഷപ്പെട്ടു പോകാനുള്ള സമയം കൊടുത്തു. രാഷ്ട്രീയ പശ്ചാത്തലം ഉള്ളത് കൊണ്ടാണ് പോലീസ് പ്രതികളെ പിടിക്കാത്തതെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam