സിബിഐ ഇളയകുട്ടിയുടെ മരണവും അന്വേഷിക്കണം, വാളയാറിലെ സർക്കാർ വിജ്ഞാപനത്തിൽ അമ്മയുടെ ഹർജി ഇന്ന് പരിഗണിക്കും

Web Desk   | Asianet News
Published : Feb 12, 2021, 12:17 AM IST
സിബിഐ ഇളയകുട്ടിയുടെ മരണവും അന്വേഷിക്കണം, വാളയാറിലെ സർക്കാർ വിജ്ഞാപനത്തിൽ അമ്മയുടെ ഹർജി ഇന്ന് പരിഗണിക്കും

Synopsis

സർക്കാർ ഉത്തരവിൽ മൂത്തകുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് മാത്രമാണ് പ്രതിപാദിച്ചിട്ടുളളത്

കൊച്ചി: വാളയാർ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാ‍ർശ ചെയ്ത് സ‍ർക്കാർ ഇറക്കിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരിച്ച പെൺകുട്ടികളുടെ മാതാവാണ് കോടതിയെ സമീപിച്ചത്.

സർക്കാർ ഉത്തരവിൽ മൂത്തകുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് മാത്രമാണ് പ്രതിപാദിച്ചിട്ടുളളത്. ഇളയകുട്ടിയുടെ മരണത്തെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. പുതുക്കിയ വിജ്ഞാപനത്തിന്‍റെ കാര്യം സർക്കാർ ഇന്ന് കോടതിയെ രേഖാമൂലം അറിയിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു