
തിരുവനന്തപുരം: വാളയാർ ഇരകൾക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ തിരുവനന്തപുരത്ത് സസ്പെന്റ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തു. വിളവൂർക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളുടെ സസ്പെന്‍ഷനാണ് പിൻവലിച്ചത്. ഇന്ന് ഇവരെ ക്ലാസ്സിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തത്. സസ്പെൻഷനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടി പിൻവലിച്ചത്. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയിൽ പോസ്റ്റർ ഒട്ടിച്ചതിനെതിരെയായിരുന്നു നടപടി.
ചേർത്ത് പിടിക്കേണ്ടവർ കയറിപ്പിടിക്കുമ്പോൾ, നേര് കാട്ടേണ്ടവർ നെറികേട് കാട്ടുമ്പോൾ, വഴിയൊരുക്കേണ്ടവർ പെരുവഴിയിലാക്കുമ്പോൾ -മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികൾ ഒട്ടിച്ചത്. ക്ലാസ്സ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയിൽ പോസ്റ്റർ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് സ്കൂൾ പ്രിന്‍സിപ്പാളിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam