
ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുതാഴ്ന്നു. ചുടുവാലത്തൂ൪ സ്വദേശി ജാനകിയുടെ വീടിൻ്റെ മതിലാണ് ഇടിഞ്ഞത്. നാലു സെൻ്റ് ഭൂമിയിലെ വീടിനും വിള്ളൽ വീണിട്ടുണ്ട്. ഇതോടെ അപകട ഭീഷണി കണക്കിലെടുത്ത് ജാനകിയെയും മകളെയും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ചു.
വീടിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും മണ്ണെടുക്കുന്നതാണ് മതിലിടിയാൻ കാരണമെന്നാണ് പരാതി. നിരവധി തവണ റവന്യൂ അധികൃതരെ സമീപിച്ചിട്ടും നടപടിയായില്ലെന്നാണ് ജാനകി പറയുന്നത്.