'കരുതി ഇരുന്നോ, ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല'; കൂറുമാറിയ അംഗത്തിന്‍റെ ഭർത്താവിന് സിപിഎം നേതാവിന്‍റെ ഭീഷണി

Published : Feb 27, 2025, 09:00 AM ISTUpdated : Feb 27, 2025, 10:44 AM IST
'കരുതി ഇരുന്നോ, ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല'; കൂറുമാറിയ അംഗത്തിന്‍റെ ഭർത്താവിന് സിപിഎം നേതാവിന്‍റെ ഭീഷണി

Synopsis

മലപ്പുറം ചുങ്കത്തറയിലെ അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച നുസൈബയുടെ ഭർത്താവ് സുധീറിനാണ് മുന്നറിയിപ്പ്.

മലപ്പുറം: ചുങ്കത്തറയിലെ അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച പഞ്ചയാത്തംഗം നുസൈക്ക്  സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനാണ് സി.പി.എം ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്‍റെ ഭീഷണി. അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ. ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും. ഒരു ദാക്ഷണ്യവും നിന്നോടോ നിന്‍റെ  കുടുംബത്തിനോടോ ഉണ്ടാവില്ല. ഞങ്ങൾ ഇനി ഒരുങ്ങി നിൽക്കും. സി.പി.എമ്മിന്‍റെ  ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോയെന്നും ടി.രവീന്ദ്രൻ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

എന്നാല്‍ ഭീഷണിപ്പെടുത്തിയതല്ലെന്ന് സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ വിശദീകരിച്ചു.കൂറുമാറില്ലന്ന് ഉറപ്പ് തന്നിട്ട് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും. അവിശ്വാസ പ്രമേയത്തിനു മുമ്പുള്ളതാണ് ഫോൺ വിളിയെന്നും അദ്ദേഹം വിശദീകരിച്ചു.

 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ