മനുഷ്യ വിസർജ്യം അടങ്ങിയ മാലിന്യം ടാങ്കർ ലോറി ഉപയോഗിച്ച് പൊതുസ്ഥലത്ത് തള്ളി; രണ്ടുപേര്‍ അറസ്റ്റില്‍

Published : Jul 26, 2025, 04:24 PM IST
crime

Synopsis

ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിന് സമീപം കഴിഞ്ഞദിവസം വെളുപ്പിന് 5.45 ഓടെ ടാങ്കർ ലോറിയിൽ ശേഖരിച്ച മാലിന്യം തള്ളുകയായിരുന്നു

മാരാരിക്കുളം: മനുഷ്യ വിസർജ്യം അടങ്ങിയ മാലിന്യം ടാങ്കർ ലോറി ഉപയോഗിച്ച് പൊതുസ്ഥലത്ത് തള്ളിയ കേസിൽ രണ്ട് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിന് സമീപം കഴിഞ്ഞദിവസം വെളുപ്പിന് 5.45 ഓടെ ടാങ്കർ ലോറിയിൽ ശേഖരിച്ച മാലിന്യം തള്ളിയ കേസിലാണ് നടപടി.

മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം പഞ്ചായത്ത് 7-ാം വാർഡിൽ മനീഷ ഭവനില്‍ യദു (28), കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാർഡിൽ ചെറുവാരണം ശശി സദനത്തിൽ അജയ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊതുജനങ്ങൾക്ക് ദോഷവും പരിസ്ഥിതിക്ക് ദോഷകരവുമായ രീതിയിൽ മാലിന്യം തള്ളിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും