മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് 136 അടി കടന്നു; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Published : Jul 26, 2021, 11:25 AM IST
മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് 136 അടി കടന്നു; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Synopsis

മഴ കുറഞ്ഞതിനാലും തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോയി തുടങ്ങിയതിനാലും ആശങ്കപ്പെടേണ്ട സഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.   

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി കടന്നു.  136.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് . 142 അടിയാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന ജലനിരപ്പ്. മഴ കുറഞ്ഞതിനാലും തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോയി തുടങ്ങിയതിനാലും ആശങ്കപ്പെടേണ്ട സഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.  സെക്കൻറിൽ 1867 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 3631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. പെരിയാർ തീരത്തെ വില്ലേജ് ഓഫീസുകളിൽ കണ്ട്രോൾ റൂമുകൾ തുറന്നു. 

സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വന്നാൽ  പെരിയാറിൻറെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ജലനിരപ്പ് 138 അടിയിൽ കൂടിയാൽ മാത്രമേ ജനങ്ങളോ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടങ്ങുകയുള്ളൂ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2370.18 അടിയായി ഉയർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം
മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'