ചാലിയാറിലും കക്കയം ഡാമിലും ജലനിരപ്പ് ഉയരുന്നു: പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Published : Aug 04, 2020, 05:33 PM IST
ചാലിയാറിലും കക്കയം ഡാമിലും ജലനിരപ്പ് ഉയരുന്നു: പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Synopsis

കഴിഞ്ഞ വർഷം പ്രളയമുണ്ടായ വയനാട്ടിലെ പുത്തുമലയിലും കനത്ത മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

കോഴിക്കോട്: ചാലിയാർ പുഴയിൽ മാവൂർ, വാഴക്കാട് ഭാഗങ്ങളിൽ ജലനിരപ്പുയരുന്നതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ഫയർ ഫോഴ്സ് കണ്‍ട്രോൾ റൂമിൽ നിന്ന് അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് മലബാറിലെ പ്രധാന നദിയായ ചാലിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. 

കഴിഞ്ഞ വർഷം പ്രളയമുണ്ടായ പുത്തുമലയിലും കനത്ത മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വയനാടിനോട് ചേർന്ന് കിടക്കുന്ന ദേവാലയിലും കൂർഗ്ഗിലും ശക്തമായ മഴയാണ് പോയ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. 

കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിൽ ജലനിരപ്പ് ഇനിയുമുയർന്നാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. 100 സെൻറീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കെഎസ്ഇബി അറിയിക്കുന്നു.  

ജലനിരപ്പ്  757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വരും. സെക്കൻഡിൽ 100 ക്യൂബിക് വെള്ളമാണ് പുഴയിലേക്ക്  വിടുക.  നിലവിൽ  751.88മി ആണ്  ഡാമിലെ ജലനിരപ്പ്.  കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ