വാട്ടര്‍ മെട്രോ ചീനവലകളുടെ അന്തകനാകുമോ? ആശങ്കയോടെ കൊച്ചി; ഇല്ലെന്ന് കെഎംആര്‍എല്‍

Published : Jun 05, 2019, 03:50 PM ISTUpdated : Jun 05, 2019, 03:55 PM IST
വാട്ടര്‍ മെട്രോ ചീനവലകളുടെ അന്തകനാകുമോ? ആശങ്കയോടെ കൊച്ചി; ഇല്ലെന്ന് കെഎംആര്‍എല്‍

Synopsis

കേരളത്തിന്‍റെ ടൂറിസം പ്രമോഷനുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രതീകമാണ് ചീനവലകള്‍. 14ാം നൂറ്റാണ്ടിലാണ് കൊച്ചിയില്‍ ചൈനീസ് വലകള്‍ എത്തിയതെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ചൈനീസ് പര്യവേക്ഷകമായ ഷെങ് ഹായ് ആണ് ചീനവല കൊച്ചിയില്‍ എത്തിച്ചതെന്നാണ് പ്രധാന വാദം. എന്നാല്‍, മക്കാവുവില്‍നിന്ന് പോര്‍ച്ചുഗീസുകാരാണ് ചീനവലകള്‍ കൊച്ചിയിലെത്തിച്ചതെന്നും വാദമുണ്ട്.

കൊച്ചി: കൊച്ചിയുടെ അഭിമാന പ്രതീകമായ ചീനവലകളുടെ നിലനില്‍പ്പ് ഭീഷണിയിലെന്ന് ആശങ്ക. സംസ്ഥാന സര്‍ക്കാറിന്‍റെ ബൃഹദ് പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോക്ക് വേണ്ടി ചീന വലകള്‍ ഒഴിപ്പിക്കുമെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് ആശങ്കക്ക് കാരണം. എന്നാല്‍, ചീന വലകള്‍ നശിപ്പിക്കാതെ തന്നെ പദ്ധതി നടപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചീനവലകള്‍ നശിപ്പിക്കുമെന്ന് ചിലര്‍ കുപ്രചരണം നടത്തുകയാണ്. ഒരു ചീനവല പോലും നശിപ്പിക്കാതെ പദ്ധതി നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചീനവലകള്‍ നശിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. വാട്ടര്‍ മെട്രോ നടപ്പാക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്‍റെ പേരില്‍ പരമ്പാഗതമായി തൊഴില്‍ ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചീനവലകള്‍ ഒഴിവാക്കുമെന്ന പ്രചാരണം ശക്തമായതോടെ ചീനവലകളുടെ ഉടമകളും രംഗത്തെത്തി. ജിയോടെക്നിക്കല്‍ സര്‍വേക്കിടെ കോണ്‍ട്രാക്ടര്‍മാര്‍ സഞ്ചരിച്ച ബോട്ട് തട്ടി വലകള്‍ തകര്‍ന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. കൊച്ചിയിലെ സാംസ്കാരിര നായകരും സാമൂഹ്യപ്രവര്‍ത്തകരും ചീനവല സംരക്ഷത്തിന് രംഗത്തെത്തി. എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ വിഷയത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തു. കേരളത്തിന്‍റെ ടൂറിസം പ്രമോഷനുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രതീകമാണ് ചീനവലകള്‍.

14ാം നൂറ്റാണ്ടിലാണ് കൊച്ചിയില്‍ ചൈനീസ് വലകള്‍ എത്തിയതെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ചൈനയിലെ ദക്ഷിണ തീരങ്ങളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ചീനവലകള്‍ ഉപയോഗിച്ചായിരുന്നു മത്സ്യബന്ധനം. ചൈനീസ് പര്യവേക്ഷകമായ ഷെങ് ഹായ് ആണ് ചീനവല കൊച്ചിയില്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍, മക്കാവുവില്‍നിന്ന് പോര്‍ച്ചുഗീസുകാരാണ് ചീനവലകള്‍ കൊച്ചിയിലെത്തിച്ചതെന്നും വാദമുണ്ട്. ഇന്ത്യയില്‍ കൊച്ചിയിലും കൊല്ലത്തും മാത്രമാണ് ചീന വലകള്‍ ഉപയോഗിക്കുന്നത്. കൊച്ചിയെന്ന പേരിന് പിന്നില്‍ ചീനവലകളാണെന്ന് വാദമുണ്ട്. കൊ-ചീന(ചൈനയെ പോലെ) എന്ന പദമാണ് പിന്നീട് കൊച്ചിയായതെന്നാണ് വാദം. മുമ്പ് 16 ചീനവലകള്‍ ഉള്ള സ്ഥാനത്ത് ഇപ്പോള്‍ ഒമ്പതെണ്ണം മാത്രമാണുള്ളത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത