തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെള്ളം ക്ഷാമം; ശസ്ത്രക്രിയകൾ വൈകി

Published : Mar 30, 2023, 12:06 PM ISTUpdated : Mar 30, 2023, 01:03 PM IST
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെള്ളം ക്ഷാമം; ശസ്ത്രക്രിയകൾ വൈകി

Synopsis

കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ കടുത്ത വെള്ളക്ഷാമമാണ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണിത് എന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം

തിരുവനന്തപുരം: ആയിരക്കണക്കിന് രോ​ഗികൾ ദിവസവും എത്തുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് വെള്ളം ക്ഷാമം മൂലം ബുദ്ധിമുട്ട് നേരിട്ടത്. ഇരുപതോളം ശസ്ത്രക്രിയകൾ ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും അതെല്ലാം വൈകുന്ന അവസ്ഥയാണ് വെള്ളമില്ലായ്മ മൂലം ഉണ്ടായത്. ടാങ്കറിൽ വെള്ളമെത്തിച്ചതിന് ശേഷം ശസ്ത്രക്രിയകൾ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുടക്കമില്ലാതെ എല്ലാം നടക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

വാർഡിലും വെള്ളക്ഷാമം രൂക്ഷമാണെന്നാണ് അവിടെ കഴിയുന്നവർ പറയുന്നത്. അത്യാവശ്യത്തിന് പോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് വാർഡിലുള്ളവരും കൂട്ടിരിപ്പുകാരും പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ കടുത്ത വെള്ളക്ഷാമമാണ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണിത് എന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം. ടാങ്കിൽ രണ്ട് ദിവസമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. അതിനാൽ വെള്ളം മുടങ്ങാൻ സാധ്യതയുണ്ടെന്നും ക്രമീകരണങ്ങൾ ഒരുക്കണമെന്നും 28,29 തീയതികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. 

എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി വൈദ്യുതി ഇല്ലാതാകുകയും വെള്ളം മുടങ്ങുകയും ചെയ്തു എന്നാണ് ഇപ്പോൾ വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിക്കുന്ന വിശദീകരണം. എന്നാൽ പകരം ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കാലതാമസം വന്നു. ടാങ്കറിൽ വെള്ളമെത്തിക്കുന്നത് അടക്കം ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയാണിത്. ആശുപത്രിയിലെത്തുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടിലാണ്. ഇപ്പോൾ ഒരു ടാങ്കറിൽ വാട്ടർ അതോറിറ്റി വെളളമെത്തിച്ചിട്ടുണ്ട്. ആവശ്യത്തിന് വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 


 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ