2 ദിവസത്തെ ദുരിതത്തിന് അറുതി, കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളമെത്തി; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്

Published : Oct 09, 2025, 11:15 PM IST
kozhikode medical college

Synopsis

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തു‌ടർന്നാണ് നടപടി. ടാങ്കറുകളിൽ വെള്ളമെത്തിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിരുന്നില്ല.

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ദിവസത്തെ ​ദുരിതത്തിന് അറുതി. ആശുപത്രിയിൽ രണ്ട് ദിവസമായി വെള്ളം എത്തിയിരുന്നില്ല. വാർഡുകളിൽ വെള്ളം എത്തിത്തുടങ്ങിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തു‌ടർന്നാണ് നടപടി. ടാങ്കറുകളിൽ വെള്ളമെത്തിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിരുന്നില്ല. വെള്ളമില്ലാത്തതിനെ തുടർന്ന് വലഞ്ഞ രോ​ഗികളും കൂട്ടിരിപ്പുികാരും ഏഷ്യാനെറ്റ് ന്യൂസിനോട് ആശങ്ക പങ്കുവെച്ചിരുന്നു. സമാനതകളില്ലാത്ത ദുരിതമാണ് രോഗികളും കൂട്ടിരിപ്പുകാരും നേരിട്ടത്. വെള്ള സംഭരണി ക്ളീൻ ചെയ്യുന്നത് കൊണ്ടുള്ള നിയന്ത്രണമെന്നായിരുന്നു വാട്ടർ അതോറിറ്റിയുടെ വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം