വയനാട് ഹോംസ്റ്റേയിലെ കൂട്ടബലാത്സംഗം: എല്ലാ പ്രതികളും പൊലീസ് പിടിയിലായി

Published : Jun 07, 2022, 09:11 PM IST
വയനാട് ഹോംസ്റ്റേയിലെ കൂട്ടബലാത്സംഗം: എല്ലാ പ്രതികളും പൊലീസ് പിടിയിലായി

Synopsis

ഏപ്രിൽ മാസം ഇരുപതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. അമ്പലവയലിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ഹോളീഡേ ഹോംസ്റ്റേയിൽ വെച്ചാണ് കർണാടക സ്വദേശിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്

വയനാട്: അമ്പലവയിലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 15 പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. 

ഏപ്രിൽ മാസം ഇരുപതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. അമ്പലവയലിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ഹോളീഡേ ഹോംസ്റ്റേയിൽ വെച്ചാണ് കർണാടക സ്വദേശിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുൽ പി കെ, അഖിൽ ശ്രീധരൻ വയനാട് സ്വദേശികളായ നിജിൽ, ലെനിൻ എന്നിവരെയാണ് പോലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്.

കേസിൽ നേരത്തെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറിയ 15 അംഗ സംഘം യുവതിയെ കടന്നാക്രമിക്കുകയായിരുന്നു. ഹോംസ്റ്റേയിലെ ജീവനക്കാരുടെ മൊബൈൽ ഫോണും സ്വര്‍ണമാലയും മോഷ്ടിക്കുകയും ചെയ്തു. പിടിയിലായവർ മുൻപും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് ബത്തേരി ഡിവൈഎസ്പി പറഞ്ഞു. 

പ്രതികള്‍ക്കായി അയൽ സംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്താണ് പോലീസ് തിരച്ചിൽ നടത്തിയത്. രാജ്യം വിടാനുളള പ്രതികളുടെ നീക്കങ്ങളും പൊലീസ് തടഞ്ഞു. വയനാട്ടിലെ ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് പോലീസ് നിരീക്ഷിച്ചുവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി