
വയനാട്: വയനാട്ടിൽ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് വയനാട് ജില്ലാ കളക്ടര്‍. ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ വയനാട് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍- 8848446621
'വയനാടിനായി തൃശൂർ': ദുരിതബാധിതർക്ക് സഹായം എത്തിക്കാം
ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നാളെ (ജൂലൈ 31) രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും തൃശൂർ ജില്ലാ കലക്ടർ അറിയിച്ചു.
കണ്‍ട്രോള്‍ റൂം- 9447074424, 1077
കിറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങള്‍
1) അരി, പയര്‍ തുടങ്ങിയ പലവ്യഞ്ജനങ്ങള്‍
2) മറ്റ് കേടുവരാത്ത ഭക്ഷ്യസാമഗ്രികള്‍
3) പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള വസ്ത്രങ്ങള്‍
4) പുതപ്പുകള്‍, പായകള്‍, തലയണകൾ തുടങ്ങിയ അനുബന്ധ സാമഗ്രികള്‍
5) വിവിധ ഇനം പാത്രങ്ങള്‍, ബക്കറ്റുകള്‍
6) സോപ്പ്, സോപ്പ് പൊടി, ബ്ലീച്ചിങ് പൗഡര്‍, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ
7) സാനിറ്ററി നാപ്കിൻ, സ്വട്ടർ, റെയിൻ കോട്ട്, സ്ലിപ്പർ, ടവൽ, ടോർച്ച്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam