ദുരിതബാധിതരെ സഹായിക്കാൻ ഒരുങ്ങി തിരുവനന്തപുരം നഗരസഭ; വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു

Published : Jul 30, 2024, 08:56 PM ISTUpdated : Jul 30, 2024, 08:57 PM IST
ദുരിതബാധിതരെ സഹായിക്കാൻ ഒരുങ്ങി തിരുവനന്തപുരം നഗരസഭ; വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു

Synopsis

രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് എന്ത് സഹായവും എത്തിക്കാൻ നഗരസഭ സുസ്സജ്ജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ അറിയിച്ചു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തം മടക്കം സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് എന്ത് സഹായവും എത്തിക്കാൻ നഗരസഭ സുസ്സജ്ജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ഇതിന്റെ ഭാഗമായി കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ  വോളൻ്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ ആരംഭിച്ചതായും മേയര്‍ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

കുറിപ്പിങ്ങനെ...

 സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് എന്ത് സഹായവും എത്തിക്കാൻ നഗരസഭ സുസ്സജ്ജമാണ്. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യസാധനങ്ങൾ അയയ്ക്കണമെന്ന ആവശ്യവുമായി നിരവധി പേർ ബന്ധപ്പെടുന്നുണ്ട്. ഈ വിഷയം ബഹു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിൻ പ്രകാരം സ്പെഷ്യൽ ഓഫീസർ ശ്രീ സാംബശിവ റാവുവും വയനാട് ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീയുമായും ചർച്ച ചെയ്തു. 

നിലവിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നാണ് ഇരുവരും അറിയിച്ചത്. എന്തെങ്കിലും സാധസാമഗ്രികൾ ആവശ്യമായി വന്നാൽ ഉടനടി ബന്ധപ്പെടാമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും അവശ്യവസ്തുക്കൾ എത്തിക്കേണ്ട എന്ത് ആവശ്യം വന്നാലും ഉടനടി എത്തിക്കുവാനുള്ള  എല്ലാ ക്രമീകരണങ്ങളും നഗരസഭയിൽ തയ്യാറാണ്. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് അറിയിപ്പ് വരുന്നതിന്റെ അടുത്ത നിമിഷം കളക്ഷൻ ആരംഭിക്കാൻ കഴിയും.

കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ  വോളൻ്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ നഗരസഭ ആരംഭിച്ചുകഴിഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ എന്താവശ്യത്തിനും സഹായവുമായി എത്താൻ തിരുവനന്തപുരം നഗരസഭ സുസജ്ജമാണ്. 

വോളന്റീയർ രജിസ്ട്രേഷന്റെ ലിങ്ക്
https://smarttvm.tmc.lsgkerala.gov.in/volunteer

ദുഃഖത്തില്‍ പങ്കുചേരുന്നു, സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ: വയനാട് ദുരന്തത്തില്‍ ഉണ്ണി മുകുന്ദന്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിക്കൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം
സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം