വയനാട് ടൗൺഷിപ്പ്: എൽസ്റ്റൺ എസ്റ്റേറ്റിലെ സ്ഥലത്തിൻ്റെ മൂല്യം അളക്കാൻ വിദഗ്‌ധ സമിതിയെ നിയമിക്കാൻ ഉത്തരവ്

Published : Jun 28, 2025, 12:14 PM IST
wayanad township site

Synopsis

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം നടപ്പാക്കേണ്ട എൽസ്റ്റൺ എസ്റ്റേറ്റിലെ ഭൂമിയുടെ മൂല്യം കണക്കാക്കാൻ വിദഗ്ധ സമിതിയെ വെക്കാൻ ഉത്തര്

വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ വില തർക്കം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും. ഇത് സംബന്ധിച്ച് ബത്തേരി സബ് കോടതി ഇന്ന് ഉത്തരവിട്ടു. എൽസ്റ്റൺ എസ്റ്റേറ്റിലെ ആസ്തിയുടെ കണക്കെടുക്കാനാണ് സമിതിയെ നിയോഗിച്ചത്. നിലവിൽ നിയമിച്ച കമ്മീഷണറെ വിദഗ്ധ സമിതി കണക്കെടുപ്പിന് സഹായിക്കും.

യഥാർത്ഥ മൂല്യം കണക്കാക്കാതെയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതെന്ന ഉടമയുടെ ഹർജിയിലാണ് നടപടി. ഹർജിയെ എതിർത്ത സർക്കാർ നിലപാട് തള്ളിയാണ് ബത്തേരി സബ് കോടതിയുടെ ഉത്തരവ്. ഈ മാസം 25 ന് ആണ് വിദഗ്‌ധ സമിതിയെ നിയമിച്ചുകൊണ്ട് കോടതി ഉത്തരവിറക്കിയത്. നിലവിൽ 43 കോടി രൂപയാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് വിലയായി സർക്കാർ കോടതിയിൽ കെട്ടിവച്ചിരിക്കുന്നത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം
'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം