സഹായം വൈകുന്നു; കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പ്രതിഷേധം

Published : Jul 27, 2026, 12:30 PM IST
chooralmala protest

Synopsis

കഴിഞ്ഞ സർക്കാർ മൈക്രോ പ്ലാനിലൂടെ ഒരു കുടുംബത്തിന് 2 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി.ഇതുവരെ ഏതാനും പേർക്ക് മാത്രമാണ് 2 ലക്ഷം ലഭിച്ചത്. 2025 ഒക്ടോബറിലാണ് മുൻ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തത്.

വയനാട്: കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ. കഴിഞ്ഞ സർക്കാർ മൈക്രോ പ്ലാനിലൂടെ ഒരു കുടുംബത്തിന് 2 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി.ഇതുവരെ ഏതാനും പേർക്ക് മാത്രമാണ് 2 ലക്ഷം ലഭിച്ചത്. ഉപജീവനമാർഗം നഷ്ടപ്പെട്ട മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നൽകുന്ന ഉപജീവന സംരംഭങ്ങൾ തുടങ്ങുന്നതിനായി ആരംഭിച്ച പദ്ധതിയായിരുന്നുവിത്. 2025 ഒക്ടോബറിലാണ് മുൻ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കുടുംബശ്രീയും ജില്ലാഭരണകൂടവും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മൈക്രോപ്ലാൻ രൂപീകരിച്ചത്. ഉപജീവന മാർഗങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്. ഫേസ്‌ 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റർപ്രൈസുകൾ) ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യുമെന്നായിരുന്നു എൽഡ്എഫ് സർക്കാർ പ്രഖ്യാപിച്ചത്. 2025 ഒക്ടോബറിലാണ് മുൻ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തത്. 234 കുടുംബങ്ങൾക്കാണ് ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്. 3.61 കോടി രൂപ സി.എം.ഡി.ആർഎഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുൾപ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ കുടുംബങ്ങൾക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്നായിരുന്നു അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എവിടെ നിങ്ങളുടെ രക്ഷകരും ഹീറോകളും, നട്ടെല്ലില്ലാത്ത തട്ടിപ്പുകാർ', പഞ്ചാബിനേക്കുറിച്ച് മൗനം, സിജെപിക്കെതിരെ മാധവ് സുരേഷ്
വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ്, ലഹരിക്കെതിരെ കീർത്തനയും ചുവടുവെച്ചു; അറസ്റ്റിന് പിന്നാലെ വെളിപ്പെടുത്തി സഹപ്രവർത്തകർ