വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ആൾക്ക് കൊവിഡ്; കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് അടച്ചു

Web Desk   | Asianet News
Published : Aug 11, 2020, 05:05 PM IST
വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ആൾക്ക് കൊവിഡ്; കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് അടച്ചു

Synopsis

കൊല്ലം വിളക്കുടി പഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രസിഡന്‍റ് അടക്കം 20 പഞ്ചായത്തംഗങ്ങളും 24 ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട്  ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. റവന്യൂ, ഫയർഫോഴ്സ് , ആരോഗ്യ വകുപ്പ് ജീവനക്കാരോടാണ് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്.

കൊല്ലം വിളക്കുടി പഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രസിഡന്‍റ് അടക്കം 20 പഞ്ചായത്തംഗങ്ങളും 24 ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ കർശന നിയന്ത്രണം നിലവിൽ വരും. വാഹന സഞ്ചാരം പൂർണമായി ഒഴിവാക്കണം എന്നു കലക്ടർ നിർദ്ദേശം നൽകി.

അടിയന്തിര സാഹചര്യത്തിൽ യാത്ര ചെയ്യാൻ പൊലീസിൽ നിന്നു അനുവാദം വാങ്ങണം. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂന്ന് പേരെ വച്ചു പ്രവർത്തിക്കാം. ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കരുത്. മൂന്ന് പേരിൽ കൂടുതൽ കൂട്ടം ചേരരുതെന്നും നിർദ്ദേശമുണ്ട്. പ്രദേശത്ത് രോഗവ്യാപനം കൂടുതലായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കർശന നിയന്ത്രണം സ്വീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആർ രമേശ്, പദവിയിലെത്തുന്ന ആദ്യ മലയാളി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം