നയിക്കാൻ നാല് സത്രീകൾ, `അമ്മ' നേതൃസ്ഥാനത്ത് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതിനെ സ്വാ​ഗതം ചെയ്ത് ‍ഡബ്ല്യുസിസി

Published : Aug 15, 2025, 05:33 PM IST
AMMA election

Synopsis

സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിതെന്ന് ഉമാ തോമസ് എംഎൽഎ

കൊച്ചി: താര സംഘടനയായ `അമ്മ' തെരഞ്ഞെടുപ്പിൽ തലപ്പത്ത് വനിതകൾ എത്തിയതിനെ സ്വാ​ഗതം ചെയ്ത് ‍ഡബ്ല്യുസിസി. ചരിത്രത്തിൽ ആദ്യമായാണ് അമ്മ സംഘടയുടെ നേതൃ സ്ഥാനത്തേക്ക് വനിതകൾ എത്തുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നന്ദി, അമ്മ എന്ന പേരിന്റെ ഇടയ്ക്ക് വീണ കുത്തുകൾ മായ്ച്ചു കളയാനുള്ള കരുത്ത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകൾക്കുണ്ടാകട്ടെ എന്ന് ആ​ഗ്രഹിക്കുന്നതായും വുമൺ ഇൻ സിനിമ കളക്ടീവ് സ്ഥാപകാം​ഗം ദീദി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിത്. `അമ്മ'യുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും, മുഖ്യ ഭാരവാഹികളായി പുരുഷന്മാർക്കൊപ്പം വനിതകൾക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമാ ലോകത്തിന് പ്രചോദനവുമാണ്. കലയും വനിതാ ശക്തിയും കൈകോർക്കുന്ന ഈ പുതിയ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ -ഉമ തോമസ് കുറിച്ചു. ചീത്ത ശീലങ്ങൾ പ്രതിരോധിച്ച് പുതിയ മാറ്റങ്ങൾ വന്നു. സ്ത്രീകളെ മുന്നിൽ നിർത്തി പലരും ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഈ വിജയം. സ്ത്രീകളുടെ മാത്രമല്ല പുരുഷൻമാരുടെ സമീപനത്തിലും മാറ്റം വന്നു എന്ന് വ്യക്തമായെന്നും മാലാ പാർവ്വതി പ്രതികരിച്ചു.

ആകെ 504 അംഗങ്ങളാണ് `അമ്മ' അസോസിയേഷനിലുള്ളത്. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച
കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും