'മലമുകളിൽ കയറിയത് മാങ്ങ പറിക്കാൻ', മലപ്പുറത്ത് മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടി പറയുന്നു...

Published : May 25, 2023, 10:06 AM ISTUpdated : May 25, 2023, 10:21 AM IST
'മലമുകളിൽ കയറിയത് മാങ്ങ പറിക്കാൻ', മലപ്പുറത്ത് മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടി പറയുന്നു...

Synopsis

കോട ഇറങ്ങിയതും മഴയും തിരിച്ചിറങ്ങാൻ പ്രയാസമുണ്ടാക്കി. തിരിച്ചിറങ്ങിയപ്പോൾ ഒരാൾ വഴുതി വീണു.

മലപ്പുറം : മാങ്ങ പറിക്കാനാണ് മലമുകളിൽ കയറിയതെന്ന് മലപ്പുറം കരുവാരക്കുണ്ടിലെ ചേരി കൂമ്പൻമല മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തൽ. നേരത്തെ ട്രക്കിംഗിന് കയറിയവരാണ് മലയിൽ കുടുങ്ങിയതെന്ന രീതിയിലായിരുന്നു പ്രചാരണം. ഈ സാഹചര്യത്തിലാണ് മാങ്ങ പറിക്കാൻ കയറിയതെന്ന പ്രദേശവാസിയായ കുട്ടിയുടെ വെളിപ്പെടുത്തൽ. 

മൂന്ന് പേർ ചേർന്നാണ് മലമുകളിലേക്ക് പോയത്. മുകളിലേക്ക് കയറവേ കോട ഇറങ്ങി. മഴയും പെയ്തതോടെ തിരിച്ചിറങ്ങാൻ തീരുമാനിച്ചു.  എന്നാൽ തിരിച്ചിറങ്ങുന്നതിനിടെ, ഒരാൾ വഴുതി വീണു. വീഴ്ചയിൽ വന്ന് കാലിന് തട്ടിയപ്പോൾ രണ്ടാമത്തെയാളും വീണു. ഇതോടെ രണ്ടു പേർക്ക് നടക്കാൻ പറ്റാതായി. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളോട് താഴെയിറങ്ങി ആളെ വിളിച്ചു കൊണ്ടു വരാൻ അറിയിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദീകരിച്ചു.  

മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

ചേരി കൂമ്പൻമല കയറിയ മൂന്ന് യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്.ഫയർഫോഴ്സ് സംഘത്തിന്റെെ അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും തിരിച്ചിറക്കിയത്. താഴെ എത്തിയ മൂന്നാമൻ നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവർക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നുവെങ്കിലും തിരിച്ചിറങ്ങാനായില്ല. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 


 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'