'അനിൽ ബിജെപിയേയും ചതിക്കും', തിരികെവരുമ്പോൾ നമുക്കെടുക്കാമെന്ന് പി ജെ കുര്യൻ, വേണ്ടെന്ന് ഒരേ സ്വരത്തിൽ സദസ് 

Published : Apr 06, 2024, 10:30 AM ISTUpdated : Apr 06, 2024, 11:14 AM IST
'അനിൽ ബിജെപിയേയും ചതിക്കും', തിരികെവരുമ്പോൾ നമുക്കെടുക്കാമെന്ന് പി ജെ കുര്യൻ, വേണ്ടെന്ന് ഒരേ സ്വരത്തിൽ സദസ് 

Synopsis

ഇപ്പോൾ ബിജെപി യിൽ പോയി. ഇനി വൈകാതെ വഴിയാധാരമാകും. 'തിരികെവരുമ്പോൾ അനിലിനെ നമുക്കെടുക്കാമെന്നും' കുര്യൻ പറഞ്ഞു. ഇതോടെ....

പത്തനംതിട്ട : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന അനിൽ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ. ആന്റോ ആന്റണിയുടെ പര്യടന പരിപാടിയിൽ മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു കുര്യൻ. 

'കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിനെ ചതിച്ച ആളാണ് അനിൽ ആന്റണി. ഇപ്പോൾ ബിജെപി യിൽ പോയി. ഇനി വൈകാതെ വഴിയാധാരമാകും. 'തിരികെവരുമ്പോൾ അനിലിനെ നമുക്കെടുക്കാമെന്നും' കുര്യൻ പറഞ്ഞു. ഇതോടെ സദസിൽ നിന്നും ശബ്ദമുയ‍ന്നു. നമുക്ക് 'വേണ്ടെന്നായിരുന്നു' ഒരേ സ്വരത്തിൽ സദസിന്റെ മറുപടി. ഇതോടെ വേദിയിലും ചിരി നിറഞ്ഞു. 

വീഡിയോ കാണാം

 

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണ് അറിയണമെന്ന് കെ മുരളീധരൻ; 'ഇത് വ്യക്തിപരമല്ല'
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ