മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ സുരക്ഷ വീഴ്ച; പൈലറ്റ് വാഹനം ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

Published : May 03, 2026, 12:49 PM IST
Pinarayi Vijayan Security

Synopsis

കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളിൽ ഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് ഇൻ്റലിജൻസ്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. വീഴ്ച ചൂണ്ടിക്കാട്ടി ഇൻ്റലിജൻസ് മേധാവി ഡിഐജിമാർക്കും എസ് പിമാർക്കും റിപ്പോർട്ട് നൽകി. ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. 

മാര്‍ച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് സുരക്ഷ വീഴ്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പോയ സാഹചര്യം വരെയുണ്ടായെന്നും ഇൻറലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തു. Z+ കാറ്റഗറിപ്പെട്ട മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇനി മുതൽ പിഴവുകള്‍ ആവർത്തിക്കരുതെന്നാവർത്തിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും ഇൻ്റലിജൻസ് മേധാവി കത്തയച്ചു. ഭരണ മാറ്റമുണ്ടായമോ ഇല്ലയോ എന്ന ചർച്ചകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനായി ഈ മാസം ഒന്നിന് കത്തയച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൈസൂരുവിൽ വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്ത മെസുമായി ബന്ധമില്ല, പേര് ദുരുപയോഗം ചെയ്തു, നടപടിക്ക് ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ്
തട്ടുകടകള്‍ അപ്പാടെ ലോറിയില്‍ കയറ്റി എആര്‍ ക്യാമ്പിലേക്ക്; വഴി തടസ്സപ്പെടുത്തിയുള്ള കച്ചവടങ്ങള്‍ക്ക് ചുവപ്പ് സിഗ്നലുമായി കോഴിക്കോട് നടപടി തുടരുന്നു