കർണാടകത്തിൽനിന്ന് കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ നീട്ടി ദക്ഷിണ റെയിൽവേ. ഹുബ്ബള്ളി - കൊല്ലം, കൊല്ലം - ഹുബ്ബള്ളി, എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു എന്നീ റൂട്ടിലോടുന്ന ട്രെയിനുകളാണ് നീട്ടിയത്.

തിരുവനന്തപുരം: വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടി ദക്ഷിണ റെയിൽവേ. കർണാടകത്തിൽനിന്ന് കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളാണ് നീട്ടിയത്. അടുത്ത മാസം വിവിധ ദിവസങ്ങളിൽ അവസാനിക്കുന്ന സർവീസുകളാണ് റെയിൽവേ നീട്ടിയത്. ഈ ട്രെയിനുകളുടെ റിസർവേഷൻ ഇന്ന് രാവിലെ 11 മണിമുതൽ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

സർവീസ് നീട്ടിയ സ്പെഷ്യൽ ട്രെയിനുകൾ

സെപ്റ്റംബർ ആറിന് അവസാനിക്കുന്ന ഹുബ്ബള്ളി - കൊല്ലം സ്പെഷ്യൽ ട്രെയിൻ (ട്രെയിൻ നമ്പർ: 07313) സെപ്റ്റംബർ 27 വരെ നീട്ടി. ഹുബ്ബള്ളിയിൽനിന്ന് ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3:15 പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12:55ന് ട്രെയിൻ കൊല്ലത്ത് എത്തിച്ചേരും.

സെപ്റ്റംബർ ഏഴിന് അവസാനിക്കുന്ന കൊല്ലം - ഹുബ്ബള്ളി സ്പെെഷ്യൽ ട്രെയിൻ (07314) സെപ്റ്റംബർ 28 വരെ നീട്ടി. എല്ലാ തിങ്കളാഴ്ചകളിലും കൊല്ലത്തുനിന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകുന്നേരം ആറരയ്ക്ക് ഹുബ്ബള്ളിയിൽ എത്തിച്ചേരും.

സെപ്റ്റംബർ ഏഴിന് അവസാനിക്കുന്ന എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ (06523) സെപ്റ്റംബർ 29 വരെ നീട്ടി. എല്ലാ തിങ്കളാഴ്ചകളിലും ബെംഗളൂരുവിൽനിന്ന് വൈകുന്നേരം 7:25ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

സെപ്റ്റംബർ എട്ടിന് അവസാനിക്കുന്ന തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06524) സെപ്റ്റംബർ 29 വരെ നീട്ടി. എല്ലാ ചൊവ്വാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചകഴിഞ്ഞ് 3:15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8:30ന് ബെംഗളൂരുവിൽ എത്തിച്ചേരും.

സെപ്റ്റംബർ രണ്ടിന് അവസാനിക്കുന്ന എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ (06547) സെപ്റ്റംബർ 23 വരെ നീട്ടി. എല്ലാ ബുധനാഴ്ചകളിലും ബെംഗളൂരുവിൽനിന്ന് വൈകുന്നേരം 7:25ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

സെപ്റ്റംബർ മൂന്നിന് അവസാനിക്കുന്ന തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06548) സെപ്റ്റംബർ 24 വരെ നീട്ടി. എല്ലാ വ്യാഴാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചകഴിഞ്ഞ് 3:15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8:30ന് ബെംഗളൂരുവിൽ എത്തിച്ചേരും.

സെപ്റ്റംബർ നാലിന് അവസാനിക്കുന്ന എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ (06555) സെപ്റ്റംബർ 25 വരെ നീട്ടി. എല്ലാ വെള്ളിയാഴ്ചകളിലും ബെംഗളൂരുവിൽനിന്ന് രാത്രി 10 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

സെപ്റ്റംബർ ആറിന് അവസാനിക്കുന്ന തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06556) സെപ്റ്റംബർ 27 വരെ നീട്ടി. എല്ലാ ഞായറാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചകഴിഞ്ഞ് 2:15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8:30ന് ബെംഗളൂരുവിൽ എത്തിച്ചേരും.