Kerala Rain;കേരളത്തിൽ ഇത്തവണ കാലവർഷം കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published : May 31, 2022, 12:57 PM IST
Kerala Rain;കേരളത്തിൽ ഇത്തവണ കാലവർഷം കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Synopsis

പുതുക്കിയ മൺസൂൺ  ( ജൂൺ - സെപ്റ്റംബർ ) പ്രവചന പ്രകാരം കേരളത്തിൽ ഇത്തവണ സാധാരണയിൽ കുറവ് മഴ ലഭിക്കാൻ സാധ്യത.ഇന്ന് പുറത്തിറക്കിയ  പ്രവചന പ്രകാരം ജൂൺ മാസത്തിലും കേരളത്തിൽ സാധാരണയിൽ കുറവ് മഴക്ക് സാധ്യത

തിരുവനന്തപുരം;കാലവർഷം ഔദ്യോഗികമായി  കേരളം മുഴുവൻ വ്യാപിച്ചു. കർണാടകയിൽ ഇന്ന് പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഇത്തവണ കാലവർഷക്കാലത്ത് മഴ കുറയുമെന്നാണ് വിലയിരുത്തല്‍.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  പുതുക്കിയ മൺസൂൺ  ( ജൂൺ - സെപ്റ്റംബർ ) പ്രവചന പ്രകാരം കേരളത്തിൽ ഇത്തവണ സാധാരണയിൽ കുറവ് മഴ ലഭിക്കാനാണ്  സാധ്യത.ഇന്ന് പുറത്തിറക്കിയ  പ്രവചന പ്രകാരം ജൂൺ മാസത്തിലും കേരളത്തിൽ സാധാരണയിൽ കുറവ് ലഭിക്കാനുള്ള സൂചനയാണ് നൽകുന്നത്.

ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ര്‍ദേശമുണ്ട്. കാലവർഷം കേരളത്തിൽ തുടങ്ങിയെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക്  അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ പടിഞ്ഞാറൻ കാറ്റിൻ്റെ ഗതിയും ശക്തിയും മഴമേഘങ്ങളെ  തുടർച്ചയായി കരയിലെത്തിക്കാൻ പര്യാപ്തമല്ലാത്തതാണ് മഴ കുറയാൻ കാരണം. 

ജൂൺ രണ്ടാം വാരത്തോടെ കാലവർഷം മെച്ചപ്പെട്ടേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം വടക്കൻ കേരളത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതചുഴിയും അണുബന്ധ ന്യൂനമർദ പാത്തിയും മഴയെ സ്വാധീനിച്ചേക്കും.

മുൻപേയെത്തി കാലവര്‍ഷം -

ആൻഡമാനിൽ നിന്ന് മെയ്‌ 16 ന് യാത്ര തുടങ്ങി 13 ദിവസം എടുത്താണ് ഇത്തവണ കാലവർഷം മെയ്‌ 29 ന് കേരളത്തിൽ എത്തിച്ചേർന്നത് കഴിഞ്ഞ 23 വർഷങ്ങളിൽ കാലവർഷം കേരളത്തിൽ എത്തിയ ദിവസങ്ങൾ. 

കഴിഞ്ഞ 23 വർഷത്തിനിടയിൽ (2000-2022)  2009ലാണ്  കാലവര്ഷം ഏറ്റവും നേരത്തെ എത്തിയത് അന്ന്  മെയ്‌ 23നു കാലവര്ഷം കേരളത്തിൽ എത്തി.  ആ വർഷത്തെ പ്രത്യേകത ആൻഡമാനിൽ കാലവര്ഷം മെയ്‌ 20 ന് എത്തി.മൂന്ന്  ദിവസം കൊണ്ടു  മെയ്‌ 23 നു കേരളത്തിൽ എത്തി.

ഏറ്റവും വൈകി എത്തിയത് 2003ൽ. ജൂൺ 13നാണ്  അന്ന് കേരളത്തിൽ കാലവര്ഷം എത്തിയത്.എന്നാൽ  കാലവര്ഷം ഏറ്റവും നേരത്തെ എത്തിയത്  1990 ലാണ്  മെയ്‌ 18  ന് . 1999 ൽ മെയ്‌ 22ന് എത്തി. 

കാലവര്ഷം ഏറ്റവും വൈകി എത്തിയത് 1972ലാണ്.  ജൂൺ 19ന് ആയിരുന്നു കാലവർഷം  72ൽ കേരളത്തിൽ എത്തിയത്. 1979,1983,1986,1997-വർഷങ്ങളിൽ ജൂൺ 12നും  കാലവർഷം കേരളത്തിൽ എത്തുന്ന തീയതിയും ആ വർഷത്തെ മഴയും  തമ്മിൽ ബന്ധം ഇല്ല. നേരത്തെ വന്നാലും വൈകി വന്നാലും അത് മഴയെ സ്വാധീനിക്കില്ല.

 2009 മൺസൂൺ മെയ്‌ 23 ന് വന്നിട്ടും ആ വര്ഷം ഇന്ത്യയിൽ മഴ വളരെ കുറവായിരുന്നു 77% മാത്രം.കേരളത്തിൽ 9% കുറവായിരുന്നു.ആ വർഷത്തെ പ്രത്യേകത ആൻഡമാനിൽ മെയ്‌ 20 ന് എത്തി. മൂന്ന്  ദിവസം കൊണ്ടു കേരളത്തിൽ എത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ കാലവർഷം എത്തിയതായി സ്ഥിരീകരിച്ചതിന് ശേഷം ആദ്യ ദിവസം സംസ്ഥാനത്തു  പെയ്തത് ശരാശരി 15.1 mm മഴയാണ്. ഏറ്റവും കൂടുതൽ മഴ ആലപ്പുഴ (53 mm) ജില്ലയിലാണ് പെയ്തത്.

കാലവർഷം ആരംഭിച്ചെങ്കിലും തുടക്കം പൊതുവെ ദുർബലമാകാൻ ആണ് സാധ്യത. അതേസമയം ഈ ദിവസങ്ങളിൽ. കേരളത്തിൽ സാധാരണ / ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരത്തിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ