കണ്ണൂർ തലശ്ശേരിക്കടുത്ത് നിന്ന് ശുചീകരണ പ്രവർത്തിക്കിടെ വടിവാളുകൾ കണ്ടെത്തി

By Web TeamFirst Published May 24, 2021, 3:28 PM IST
Highlights

ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരുവർഷത്തിന് മുന്നേ ഒളിപ്പിച്ച് വച്ചതാകാം ഇതെന്നാണ് പൊലീസിന്റെ അനുമാനം.

കണ്ണൂർ: കണ്ണൂർ തലശ്ശേരിക്കടുത്ത് നിന്ന് ശുചീകരണ പ്രവർത്തിക്കിടെ വടിവാളുകൾ കണ്ടെത്തി. തലശ്ശേരിക്കടുത്ത് ദേശീയ പാതയിൽ പുന്നോൽ മാപ്പിള എൽപി സ്കൂളിനടുത്ത് നിന്നാണ് ആറ് വടിവാളുകൾ കണ്ടെടുത്തത്. കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ്  വടിവാളുകൾ ചാക്കിൽ കെട്ടി ഒളിച്ച് വച്ചതായി കണ്ടെത്തിയത്. 

ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരുവർഷത്തിന് മുന്നേ ഒളിപ്പിച്ച് വച്ചതാകാം ഇതെന്നാണ് പൊലീസിന്റെ അനുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!