ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി; മുല്ലപ്പള്ളിക്കെതിരെ വെൽഫെയർ പാർട്ടി

Web Desk   | Asianet News
Published : Dec 17, 2020, 10:51 AM IST
ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി; മുല്ലപ്പള്ളിക്കെതിരെ വെൽഫെയർ പാർട്ടി

Synopsis

വെൽഫെയർ പാർട്ടി - യുഡിഎഫ് നീക്കുപോക്ക് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ മുല്ലപ്പള്ളി നടത്തിയെന്നാണ് ആരോപണം.  നേതാക്കൾ അറിയാതെ അല്ല നീക്കുപോക്ക് ഉണ്ടായത്. തിരിച്ചടി ഉണ്ടായത് കോണ്ഗ്രസിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും വെൽഫെയർ പാർട്ടി .

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വെൽഫെയർ പാർട്ടി നേതൃത്വം രം​ഗത്ത്. വെൽഫെയർ പാർട്ടി - യുഡിഎഫ് നീക്കുപോക്ക് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ മുല്ലപ്പള്ളി നടത്തിയെന്നാണ് ആരോപണം.  നേതാക്കൾ അറിയാതെ അല്ല നീക്കുപോക്ക് ഉണ്ടായത്. തിരിച്ചടി ഉണ്ടായത് കോണ്ഗ്രസിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.

നീക്കുപോക്ക് രണ്ടുകൂട്ടർക്കും ഗുണം ചെയ്തു. വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ ഇല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇത്തരം ഒരു നീക്കുപോകുമായി മുന്നോട്ടു പോകും എന്ന രീതിയിലുള്ള ചർച്ച നടന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രം തീരുമാനിക്കും. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വെൽഫെയർ പാർട്ടി നേതൃത്വം വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ
കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിലെത്തിച്ച് കശ്മീർ സ്വദേശി, ഒരുമിച്ച് താമസം, തക്കം കിട്ടിയപ്പോൾ പണവും ആഭരണവുമായി യുവാവ് മുങ്ങി