വെൽഫെയർ പാർട്ടി മതനിരപേക്ഷമല്ല, സഖ്യമോ ധാരണയോ ഇല്ല, താനാണ് അവസാന വാക്ക്: മുല്ലപ്പള്ളി

Published : Dec 15, 2020, 11:11 AM IST
വെൽഫെയർ പാർട്ടി മതനിരപേക്ഷമല്ല, സഖ്യമോ ധാരണയോ ഇല്ല, താനാണ് അവസാന വാക്ക്: മുല്ലപ്പള്ളി

Synopsis

ജമാഅത്തെ ഇസ്ലാമി മത നിരപേക്ഷ പാർട്ടിയാണെന്ന നിലപാട് എ ഐ സി സിക്കില്ല. മുക്കത്ത് പാർട്ടി നടപടി എടുത്തിട്ടുണ്ടെന്നോ എന്ന് പരിശോധിക്കട്ടെ

കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിക്ക് മതേതര നിലാപാടെന്ന കെ മുരളീധരന്റെ വാദം തള്ളി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫയർ പാർട്ടിയുമായി സഖ്യമോ നീക്കുപോക്കാ ഉണ്ടാക്കിയിട്ടില്ല. അത്തരമൊരു നിർദേശം എവിടേയും നൽകിയിട്ടില്ല. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ തന്റേതാണ് അവസാന വാക്കെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മത നിരപേക്ഷ പാർട്ടിയാണെന്ന നിലപാട് എ ഐ സി സിക്കില്ല. മുക്കത്ത് പാർട്ടി നടപടി എടുത്തിട്ടുണ്ടെന്നോ എന്ന് പരിശോധിക്കട്ടെ. പാർട്ടിയുടെ സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി ഈ മാസം 17 ന് ചേരും. 17 ന് കെ പി സി സി നേതാക്കളും എം എൽ എമാരും രാജ്ഭവൻ മാർച്ച് നടത്തും. കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണിത്.

താൻ ഇതുവരെ എവിടേയും വിവാദം ഉണ്ടാക്കിയിട്ടില്ല. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി പറയാൻ താൻ ആളല്ല. മാധ്യമ പ്രവർത്തകന്റെ മരണത്തിൽ  ദുരൂഹത അന്വേഷിക്കണം. മരണത്തിന്റെ വ്യാപാരികളാകാൻ സി പി എമ്മിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല