
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മുഴുവന്‍ പട്ടികയും കണ്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണ്. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. സാങ്കേതിക പിഴവുമൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മുഴുവന്‍ പട്ടികയും കണ്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണ്. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam