Latest Videos

'എസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച 15 കോടി എന്ത് ചെയ്യും?', ചോദ്യവുമായി ഹൈക്കോടതി

By Web TeamFirst Published Jul 22, 2021, 2:28 PM IST
Highlights

കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് മറ്റ് മറ്റു കുട്ടികൾക്ക് ചികിത്സ നടത്താൻ സാധിക്കില്ലേ എന്ന് കോടതി ആരാഞ്ഞു. അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. 

കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.

കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാൻ മുഹമ്മദ് എന്ന കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുഞ്ഞ് ജനിച്ച മുതൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് മറ്റ് മറ്റു കുട്ടികൾക്ക് ചികിത്സ നടത്താൻ സാധിക്കില്ലേ എന്ന് കോടതി ആരാഞ്ഞു. അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. 

click me!