
കൽപ്പറ്റ: കേരളം ഇന്ന് ഏറ്റവും അികം ചർച്ചചെയ്യുന്നതും ഉറ്റുനോക്കുന്നതും മുട്ടിൽ മരം കൊള്ളയാണ്. കർഷകരുടെ താത്പര്യത്തിനെന്ന പേരിൽ ഇറക്കിയ ഉത്തരവ്, അതിനെ പിൻപറ്റി നടന്ന മരംമുറി, ഇതാണ് മുട്ടിൽ മരംകൊള്ള. ഭൂരഹിതരായ മനുഷ്യർക്ക് സർക്കാർ അനുവദിച്ച ഭൂമിയിലെ മരംമുറിയാണ് മുട്ടിൽ മരംകൊള്ള പുറത്തുവന്നതോടെ വിവാദമായിരിക്കുന്നത്. മൂന്ന് തരം പട്ടയങ്ങളാണ് നിലവിലുള്ളത് ജന്മം പട്ടയം, ലാന്റ് ട്രിബ്യൂണൽ പട്ടയം, ലാന്റ് അസൈൻമെന്റ് പട്ടയം. ഇതിൽ ലാന്റ് അസൈൻമെന്റ് പട്ടയം അഥവാ, 1960 ലെ ലാന്റ് അസൈൻമെന്റ് ആക്ട് പ്രകാരം നൽകിയ പട്ടയ ഭൂമിയിലെ മരങ്ങളാണ് ഇപ്പോൾ കൊള്ളചെയ്യപ്പെട്ടിരിക്കുന്നത്.
വയനാട്, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ലാന്റ് അസൈൻമെന്റ് പട്ടയം കൂടുതലായും നൽകിയിട്ടുള്ളത്. ഇത്തരം പട്ടയം അനുവദിച്ചതിന് ചില വ്യവസ്ഥകൾ കൂടിയുണ്ട്. ഈ ഭൂമിയിലെ ചില മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണ്. നാല് തരം മരങ്ങളുടെ ഉടമസ്ഥതയാണ് സർക്കാരിനുള്ളത്.
തേക്ക്, ചന്ദനം, വീട്ടി, എബണി എന്നീ വിലപിടിപ്പുള്ള നാല് മരങ്ങളാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്. ഈ ഭൂമിയിലെ മറ്റ് എഴുപതിൽ പരം മരങ്ങൾ, അവയുടെ വൃക്ഷ വില അടച്ചതിന് ശേഷം പട്ടയഭൂമിയുടെ ഉടമസ്ഥന് മുറിച്ച് വിൽക്കാവുന്നതാണ്. മരങ്ങളുടെ ഉടമസ്ഥതയുടെ കാര്യത്തിൽ വലിയ തർക്കങ്ങൾ ഉയർന്നുവന്നതോടെ 2017 ഓഗസ്റ്റ് മാസം 17ാം തിയതി സർക്കാർ ഒരു ഉത്തരവ് പുറത്തിറക്കി. ഇതിൽ പറയുന്നത്
കർഷകർ നട്ടുവളത്തിയ പട്ടയഭൂമിയിലെ ചന്ദനം ഒഴിച്ചുള്ള വൃക്ഷങ്ങൾക്കുള്ള ഉടമസ്ഥത ഭൂമിയുടെ ഉടമയ്ക്ക് ഉണ്ട് എന്നതാണ്.
എന്നാൽ വീണ്ടും ആശയക്കുഴപ്പങ്ങളുണ്ടായതോടെ 2020 മാച്ച് 13ന് റവന്യൂ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു ഒരു സർക്കുലർ പുറത്തിറക്കി. അതിൽ ചന്ദനമരങ്ങൾ ഒഴികെ നട്ടുവളർത്തിയ മരങ്ങളുടെ ഉടമസ്ഥതയുടെ കൂടെ, നിലവിൽ ഭൂമിയിലുള്ള മരങ്ങളുടെ ഉടമസ്ഥയും കർഷകനുണ്ട് ഉണ്ട് എന്ന് രേഖപ്പെടുത്തി. പിന്നെയും തർക്കങ്ങൾ ഉണ്ടായെന്ന പേരിൽ 2020 ഒക്ടോബർ 24ന് റവന്യു വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. എ ജയ്തിലകിന്റെ ഉത്തരവ് പുറത്തുവന്നു.
ഇതിൽ ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളുടെയും ഉടമസ്ഥത ഭൂമിയുടെ ഉടമയ്ക്ക് നൽകിയെന്നാണ് സർക്കുലറിൽ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള നാല് മരങ്ങളുടെ ഉടമസ്ഥത വൃക്ഷ വില അടച്ചാൽ പോലും കർഷകർക്ക് കിട്ടില്ല എന്നിരിക്കെയാണ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവിനെയാണ് ഉദ്യോഗസ്ഥർ തരാതരം വ്യാഖ്യാനിച്ചതും ആ വ്യാഖ്യാനം അനുസരിച്ചാണ് മരമാഫിയ കൊള്ളയുടെ സാധ്യത കണ്ടെത്തിയതും...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam