ഒരു പാമ്പിനെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും പേടിക്കുമോ? എങ്കിൽ ഭീതി വേണ്ട 'ആപ്പ് മതി'

Published : May 19, 2025, 06:54 PM IST
ഒരു പാമ്പിനെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും പേടിക്കുമോ? എങ്കിൽ ഭീതി വേണ്ട 'ആപ്പ് മതി'

Synopsis

ആപ്പ് പ്രവർത്തനം തുടങ്ങി നാല് വർഷം കഴിയുമ്പോൾ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മനുഷ്യ-പാമ്പ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ജീവന്‍ സംരക്ഷിക്കാനുമുള്ള ആധുനിക മാര്‍ഗമായ സര്‍പ്പ ആപ്പാണ് വനം വകുപ്പിന്റെ സ്റ്റാളിൽ  കൗതുകം ഉണർത്തുന്നത്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണിത്. ആപ്പ് പ്രവർത്തനം തുടങ്ങി നാല് വർഷം കഴിയുമ്പോൾ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്. മേളയിൽ വരുന്ന പൊതുജനങ്ങൾക്ക് സർപ്പ ആപ്പിന്റെ പരിശീലനം ഉദ്യോഗസ്ഥർ നൽകും. 

കാട്ടാറും വന്യജീവികളും നിറഞ്ഞ് വന്യഭംഗിയുടെ ചെറുപതിപ്പും കനകക്കുന്നിൽ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേ വിധത്തിൽ കണ്ട് ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരു വനസഞ്ചാരത്തിന്റെ അനുഭൂതി തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. വനങ്ങളുടെ പാരിസ്ഥിതിക മൂല്യങ്ങൾ, വന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ വിവരണവും ഇൻസ്റ്റലേഷനും, മനുഷ്യ- വന്യജീവി ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെയും മിഷനുകളുടെയും ഇൻസ്റ്റലേഷൻ, വനം വകുപ്പിന്റെ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവയാണ് മേളയുടെ മറ്റു ആകർഷണങ്ങൾ.

ചാറ്റുപ്പാട്ട്, ഗരുഡൻ നൃത്തം പോലുള്ള അന്യംനിന്നുപോയ കലാരൂപങ്ങളുടെ അവതരണം സ്റ്റാളിനെ കൂടുതൽ ആകർഷകമാക്കുന്നു. വിവിധ വന ഡിവിഷനുകളിൽ നിന്ന് ആദിവാസി/വന ഉദ്യോഗസ്ഥർ ശേഖരിച്ച 150 ഓളം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്. കാടിന്റെ തനിമ വിളിച്ചോതുന്ന വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണശാലയും ഹരിതകുടകൾ കൊണ്ട് വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ സെൽഫി പോയിന്റും വനം വകുപ്പ് സ്റ്റാളിനെ വേറിട്ടതാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ