'മുനമ്പത്ത് 10 മിനിറ്റ് പരിഹാരം എവിടെ പോയി? മുസ്ലിം ലീഗിൽ നിന്ന് മുസ്ലീം എന്നത് മാറ്റുന്നതാണ് നല്ലത്'; രൂക്ഷ വിമര്‍ശനവുമായി പി. രാജീവ്

Published : Jul 29, 2026, 02:11 PM IST
P Rajeev

Synopsis

വഖഫ് നിയമന വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുസ്ലിം ലീഗ് ഒരു ലിമിറ്റഡ് കമ്പനി മാത്രമാണെന്നും സിപിഎം നേതാവ് പി. രാജീവ്. വി.ഡി. സതീശന്റെ സ്ത്രീവിരുദ്ധ പരാമർശത്തെയും ഐഷി ഘോഷിനെതിരായ പൊലീസ് നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രിയുടെ ധാരണ സുപ്രീംകോടതിയിൽ കേസ് തള്ളിപ്പോയെന്നാണെന്നും പറഞ്ഞതിനോട് വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയെങ്കിൽ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത് സുപ്രീംകോടതിയിലെ കേസാണെന്നും രാജീവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ്.

വഖഫിൽ മുഖ്യമന്ത്രി വീണ്ടും നടത്തുന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫിൽ നിയമനാധികാരം സർക്കാരിനാണെന്നും ബോർഡിനല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിൽ നിന്ന് മുസ്ലീം എന്നത് മാറ്റുന്നതാണ് നല്ലത്. അതൊരു ലിമിറ്റഡ് കമ്പനി മാത്രം. തങ്ങൾക്ക് താല്‍പര്യം ഉള്ളവരെ നിയമിക്കണം എന്ന് മാത്രമാണ് ലക്ഷ്യമെന്നും സിപിഎം സ്വീകരിക്കുന്നത് മതനിരപേക്ഷ നിലപാട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തിൽ 10 മിനിറ്റ് പരിഹാരം എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിരുന്ന് പറഞ്ഞതെല്ലാം നടപ്പാക്കാൻ എളുപ്പം അല്ലെന്ന് മനസിലായില്ലേയെന്നും പ്രതിപക്ഷത്ത് എന്തായിരുന്നു കത്തിക്കയറലെന്നും രാജീവ് ചോദിച്ചു.

വി.ഡി. സതീശന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെയും രാജീവ് വിമര്‍ശിച്ചു. വിവാഹം കഴിച്ചു വരുന്ന പെൺകുട്ടികള്‍ക്ക് മാത്രം അമ്മമ്മാർ രുചിക്കൂട്ട് പറഞ്ഞു കൊടുത്താൽ മതിയോ? കല്യാണം കഴിച്ചു വരുന്ന പുരുഷന്മാർക്ക് പറഞ്ഞുകൊടുക്കണ്ടേ? അങ്ങനെ അല്ലേ മുഖ്യമന്ത്രി പറയേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെയും രാജീവ് വിമര്‍ശിച്ചു. ഏത് അറ്റം വരെയും പോകുമെന്നതിന് തെളിവാണ് ദില്ലി പൊലീസ് നടപടിയെന്നും എസ്എഫ്ഐ വഹിച്ചത് ചരിത്രപരമായ പങ്കാണെന്നും അതിശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ; മഴക്കാലം തുടങ്ങിയതിന് ശേഷം മൂന്നാം തവണ സംഭവം
അതിശക്തമായ മഴ വരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത