വിജയ് ദഹങ്ക എവിടെ? ഇരിട്ടി വനത്തിൽ ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ട് രണ്ടാഴ്ച; ഡ്രോൺ തെരച്ചിലും പരാജയം

Published : Jul 22, 2026, 09:27 AM IST
irutti missing

Synopsis

ഈ മാസം പത്താം തീയതിയാണ് വിജയ് ദഹങ്ക വാളത്തോട് വനത്തിനുള്ളിൽ അകപ്പെടുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംയുക്തമായി ഉൾവനങ്ങളിൽ വരെ കയറി ദിവസങ്ങളോളം വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കാടിന്റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല.

ഇരിട്ടി: ഇരിട്ടി വാളത്തോട് വനമേഖലയിൽ ജാർഖണ്ഡ് സ്വദേശിയായ വിജയ് ദഹങ്കയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉൾവനത്തിൽ വരെ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ദുരൂഹത ഏറുന്ന സാഹചര്യത്തിൽ അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ഈ മാസം പത്താം തീയതിയാണ് വിജയ് ദഹങ്ക വാളത്തോട് വനത്തിനുള്ളിൽ അകപ്പെടുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംയുക്തമായി ഉൾവനങ്ങളിൽ വരെ കയറി ദിവസങ്ങളോളം വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കാടിന്റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. വിജയ് ദഹങ്ക വനപാതയിലൂടെ സഞ്ചരിച്ച് അതിർത്തി കടന്ന് കർണാടകയിൽ എത്തിയോ എന്ന സംശയവും ശക്തമാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയായതിനാൽ തിരോധാനത്തിൽ ദുരൂഹതയെറുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം; ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി, നിർണായക തീരുമാനം നാളെ
'രക്ഷാപ്രവർത്തന' കേസ് അട്ടിമറി; 'ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കണ്ടിട്ടില്ല', വിശദീകരണത്തിന് കൂടുതല്‍ സമയം തേടി എഡിജിപി അജിത് കുമാർ