കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Published : May 02, 2026, 01:14 PM IST
accident death

Synopsis

നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു.

പത്തനംതിട്ട: ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്. നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിസിസി മുൻ ജനറൽ സെക്രട്ടറി ഉയർത്തിയത് ഗുരുതര ആരോപണമെന്ന് എം വി ജയരാജൻ; 'കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല'
തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ രണ്ട് ദിവസം മാത്രം ബാക്കി; മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്