'വി.ഡി. സതീശൻ മറുപടി പറയണം, സ്പീക്കറുടെ തീരുമാനം കാക്കുന്നു'; ​ഗുരുതര ആരോപണവുമായി തോമസ് ഐസക് ധവളപത്രം രേഖകൾ വിശകലനം ചെയ്തത് എഐ ഉപയോ​ഗിച്ച്

Published : Jun 05, 2026, 03:25 PM IST
satheesan thomas isaac

Synopsis

വസ്തുതാ വിരുദ്ധമായ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ധവള പത്രത്തിൽ ഉപയോ​ഗിച്ചുവെന്നും എസ്‍സി, എസ്ടി പ്ലാൻ ഫണ്ടിന്റെ കാര്യത്തിലടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിൽ ​ഗുരുതര ആരോപണവുമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്. എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് രേഖകൾ വിശകലനം ചെയ്തതെന്നും ഗണ്യമായ ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സീക്രട്ട് സെഷനിലെ രേഖ അത്രയും പൊതു ഇടത്തിലെത്തിച്ചു. വിഡി സതീശൻ ഈ സാഹചര്യം വിശദീകരിക്കണമെന്നും ധനകാര്യ വിഭാഗത്തിലെ സീക്രട്ട് സെക്ഷനിലെ രേഖകൾ പുറത്ത് പോയതിൽ സ്പീക്കറുടെ തീരുമാനം കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ധവള പത്രത്തിൽ ഉപയോ​ഗിച്ചുവെന്നും എസ്‍സി, എസ്ടി പ്ലാൻ ഫണ്ടിന്റെ കാര്യത്തിലടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ പിഴയും
ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി ജനങ്ങള്‍