സാംസ്കാരിക സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങില്ല; അടിയന്തര നടപടിയുമായി സർക്കാർ, ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല

Published : Jun 05, 2026, 03:18 PM IST
PC Vishnunath

Synopsis

സാംസ്കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിർദ്ദേശിച്ചു

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെമ്പർ സെക്രട്ടറിമാരുടെയും സ്ഥാനങ്ങൾ ഒഴിഞ്ഞ് കിടക്കുന്നതിനാൽ സ്ഥാപനങ്ങളിലെ ശമ്പള വിതരണം അടക്കമുള്ള വിവിധ ദൈനംദിന കാര്യങ്ങൾക്ക് മുടക്കം വരാതിരിക്കാന്‍ അടിയന്തര നടപടിയുമായി സർക്കാർ. സാംസ്കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിർദ്ദേശിച്ചു.

കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല നൽകിയിട്ടുള്ളത്. ഈ സ്ഥാപനങ്ങളിലെ സെക്രട്ടറി, മെമ്പർ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് കാരണം ജീവനക്കാർക്ക് ശമ്പളം മുടങ്ങാതിരിക്കാനുള്ള കരുതലിന്റെ ഭാഗമായിട്ടാണ് ഇത്തരം താത്കാലിക ഉദ്യോഗസ്ഥ ക്രമീകരണം നടപ്പിലാക്കിയിട്ടുള്ളതെന്ന് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്, കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണം
രാത്രിയുടെ മറവിൽ ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ കായൽക്കരയിൽ തള്ളാൻ ശ്രമം, ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും ഉൾപ്പെടെ ലോറി നാട്ടുകാർ പിടികൂടി