പുതുപ്പള്ളിയിൽ ആര് മത്സരിക്കണം, അഭിപ്രായം പറഞ്ഞ് ലീഗ്; കോൺഗ്രസിന് ഒറ്റയ്ക്ക് തീരുമാനിക്കാമെന്ന് പിഎംഎ സലാം

Published : Jul 23, 2023, 04:58 PM IST
പുതുപ്പള്ളിയിൽ ആര് മത്സരിക്കണം, അഭിപ്രായം പറഞ്ഞ് ലീഗ്; കോൺഗ്രസിന് ഒറ്റയ്ക്ക് തീരുമാനിക്കാമെന്ന് പിഎംഎ സലാം

Synopsis

പുതുപ്പള്ളിയിൽ സി പി എമ്മും ബി ജെ പിയും മത്സരിക്കരുതെന്ന സുധാകരന്‍റെ നിർദേശത്തിൽ തെറ്റില്ലെന്നും അതിൽ തീരുമാനം എടുക്കേണ്ടത് അതാത് പാർട്ടികളാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളിയിൽ ആസന്നമായിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കുകയാണ് മുന്നണികൾ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിനിൽക്കുന്നത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇക്കാര്യം സൂചിപ്പിച്ചുകഴിഞ്ഞു. അതിനിടിയിലാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കി മുസ്ലീം ലീഗ് രംഗത്തെത്തിയത്. സുധാകരന്‍റെ അഭിപ്രായത്തെ പിന്തുണക്കുയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.

ഉമ്മൻ ചാണ്ടിക്ക് പകരമാര്? പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്തൽ വൈകില്ല; വിജ്ഞാപനം ഇറക്കി നിയമസഭ

പുതുപ്പള്ളിയിൽ ആരു മത്സരിക്കും എന്ന് കോൺഗ്രസ്‌ തീരുമാനിക്കട്ടെയെന്നാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. കോൺഗ്രസിന്റെ സീറ്റാണ് പുതുപ്പള്ളിയെന്നും കോൺഗ്രസ് ആരെ മത്സരിപ്പിച്ചാലും മുസ്ലീം ലീഗ് പിന്തുണയ്ക്കുമെന്നും പി എം എ സലാം വ്യക്തമാക്കി. പുതുപ്പള്ളിയിൽ സി പി എമ്മും ബി ജെ പിയും മത്സരിക്കരുതെന്ന സുധാകരന്‍റെ നിർദേശത്തിൽ തെറ്റില്ലെന്നും അതിൽ തീരുമാനം എടുക്കേണ്ടത് അതാത് പാർട്ടികളാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ സി പി എമ്മിനെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ടെന്നും സലാം വ്യക്തമാക്കി. എല്ലാ മത സംഘടനകളും സെമിനാറിൽ പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

പുതുപ്പള്ളി സ്ഥാനാര്‍ത്ഥി: പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ സുധാകരന്‍

അതിനിടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു ഡിഎ ഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള പരാമർശത്തിൽ വ്യക്തത വരുത്തി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും  അത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.. സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരൻ വിവരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്
ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ കേരളത്തിന് ആദ്യ അംഗം; അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു